അല്ലാഹു 100% തികഞ്ഞവനാണെന്നും, ഖുർആൻ 100% ദിവ്യമാണെന്നും, വെളിപാടുകൾ കൈമാറുന്നതിൽ മുഹമ്മദ് 100% തെറ്റുപറ്റാത്തവനാണെന്നും ഇസ്ലാം അവകാശപ്പെടുന്നു.
ശാസ്ത്രീയമായ ഒരൊറ്റ പിഴവോ, വൈരുദ്ധ്യമോ, ചരിത്രപരമായ തെറ്റോ, അല്ലെങ്കിൽ അനീതിയോ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഇസ്ലാമിന്റെ ദിവ്യത്വത്തെക്കുറിച്ചുള്ള അവകാശവാദം പൂർണ്ണമായും തകരും. പൂർണ്ണത എന്നതിൽ യാതൊരുവിധ ഒഴിവാക്കലുകളും അനുവദനീയമല്ല.
“ബാക്കിയുള്ള ഭാഗങ്ങൾ ഇപ്പോഴും നല്ലതാണല്ലോ” എന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല.
എന്തുകൊണ്ട് സൃഷ്ടിപ്പും പരീക്ഷണവും?
ഇസ്ലാം എന്നത് ഒരു തികഞ്ഞ ദൈവിക വെളിപാടിനെയാണോ അതോ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു മനുഷ്യ നാടകത്തെയാണോ പ്രതിനിധീകരിക്കുന്നത് എന്നതാണ് ഇവിടുത്തെ ചോദ്യം. അതിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിലൂടെ, ഒരാൾക്ക് അതിന്റെ യഥാർത്ഥ സ്വഭാവം നിർണ്ണയിക്കാനും, അതിൽ അടങ്ങിയിരിക്കുന്നത് ദൈവിക ജ്ഞാനമാണോ അതോ മനുഷ്യസഹജമായ പിഴവുകളാണോ എന്ന് തിരിച്ചറിയാനും സാധിക്കും. നിങ്ങളുടെ സ്വന്തം നിഗമനത്തിൽ എത്തിച്ചേരുന്നതിനായി ഇത് വായിക്കാനും ചിന്തിക്കാനും സമയം കണ്ടെത്തുക.
ദൈവിക വെളിപാടോ അതോ ഒരു മനുഷ്യ നാടകമോ?
ഖുർആന്റെ വെല്ലുവിളി: സമാനതകളില്ലാത്ത ഗ്രന്ഥം
ഹദീസുകളുടെയും ഇൽമുൽ ഹദീസിന്റെയും അവിശ്വാസ്യത
മനുഷ്യത്വവും മതവും തമ്മിൽ വലിയൊരു സംഘർഷം നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ച് ഇസ്ലാമിക അടിമത്തത്തിന്റെ കാര്യത്തിൽ. പല മുസ്ലീങ്ങളും ഇസ്ലാമിനെക്കുറിച്ച് സംശയിക്കാനും ചോദ്യം ചെയ്യാനും, ഒടുവിൽ അത് ഉപേക്ഷിച്ച് എക്സ്-മുസ്ലീങ്ങളായി മാറാനും കാരണമായ ഒരു നിർണായക പ്രശ്നമാണിത്.
ഇസ്ലാമിലെ അടിമത്തം
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന് ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന് ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില് ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നിസ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.
Latest Articles