ഒരു മുന്നറിയിപ്പ് പോലും കൊടുക്കാതെ ഖൈബറിനെ അക്രമിച്ചതിന് ശേഷം, അവരിലെ പടയാളികളെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളയും അടിമകളാക്കി പിടിക്കുകയുമാണ് മുഹമ്മദ് ചെയ്തത്. ഖൈബറിലെ ജൂതന്മാർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ആക്രമണമായിരുന്നു അത്.
ആരായിരുന്നു സഫിയ?
“മദീനയിലെ ബനുന്നദീർ എന്ന ജൂതഗോത്രത്തിന്റെ തലവൻ ഹുയയ്യുബ്നു അഖ്ത്വബിന്റെ മകളാണ് സ്വഫിയ്യ. രാജകീയ സുഖത്തിലും പ്രതാപത്തിലും കഴിഞ്ഞുവന്ന ഈ സുന്ദരിക്ക് പതിനേഴിൽ അധികം പ്രായമില്ല. സ്വഗോത്രത്തിലെ ഒരു കുതിരപ്പടയാളിയും കവിയുമായ സല്ലാമുബ്നു മുശ്കിമാണ് ആദ്യം അവരെ വിവാഹം കഴിച്ചത്. ആ ബന്ധം അധികം നീണ്ടുനിന്നില്ല. പിന്നീട് ബൈബറിലെ ഏറ്റവും സുശക്തമായ ഖമൂസ് കോട്ടയുടെ അധി പനും നദീറുകാരുടെ നിധി സൂക്ഷിപ്പുകാരനുമായ കിനാനതുബ്നു റബീഅ് വിവാഹം കഴിച്ചു.”
Saffiyah says, “I was my father’s and my uncle’s favorite child.”
(Ibn Hisham, As-Sirah an-Nabawiyyah, vol. 2, pp. 257-258, Cited in Muhammad Fathi Mus’ad, The Wives of the Prophet Muhammad: Their Strives and Their Lives, p.162)
മദീനയിൽ ജീവിച്ചിരുന്ന ബനു നദീറിന്റെ തലവനായിരുന്ന ഹുയയ്യുബ്നു അഖ്ത്വബ് എന്ന സഫിയയുടെ പിതാവിനെ വധിച്ചതാരാണ്?
മുഹമ്മദ്.
സഫിയയുടെ സഹോദരനെ വധിച്ചത് ആരാണ്?
അതും മുഹമ്മദ്.
(ആ ക്രൂരമായ ചരിത്രത്തിലേക്ക് ഇപ്പോൾ തൽക്കാലം പോകുന്നില്ല)
സഫിയ തന്നെ ഇത് പറയുന്നുണ്ട്:
Safiyah added, ” Of all men the Prophet was the one I disliked most, for he had killed my husband, father and brother.”
(Kitab Futuh Al-buldan by Al Baladhuri, Vol 1 p 44–45)
ഖൈബറിലെ ആക്രമണത്തിന് ശേഷം, അവിടെയുള്ള ജൂതന്മാരുടെ കൈവശമുള്ള സകല സ്വത്തും മുഹമ്മദിനും ജിഹാദികൾക്കും കൊടുക്കാം എന്ന നിബന്ധനയിൽ അവരെ വെറുതെ വിടാം എന്ന് മുഹമ്മദ് വാക്ക് നൽകി.
അങ്ങനെ സഫിയയുടെ ഭർത്താവായ കിനാനയെ മുഹമ്മദിന്റെ മുന്നിൽ കൊണ്ടു വന്നു. ഖൈബറിലെ ജൂത സമുദായമായ ബനു നദീറിന്റെ തലവനും നിധി സൂക്ഷിപ്പുകാരനുമായിരുന്നു കിനാന. മുഹമ്മദിന് ചോദ്യം ചെയ്യാൻ വേണ്ടിയായിരുന്നു കിനാനയെ മുന്നിൽ കൊണ്ടു വരാൻ ആജ്ഞാപിച്ചത്.
ശേഷം “പ്രവാചകനാണ്” എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന മുഹമ്മദ് കിനാനയെ അതിക്രൂരമായും നിഷ്ഠൂരമായും പീഡിപ്പിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. അത് ശെരിവെക്കുന്ന ചരിത്ര പാഠങ്ങൾ നമുക്ക് വായിക്കാം:
ആദ്യം Ishaq എഴുതിയതും A Guillaume വിവർത്തനം ചെയ്ത The Life of Muhammad എന്ന പുസ്തകത്തിൽ നിന്നും:
Kinana b. al-Rabi’, who had the custody of the treasure of the B. al-Nadir, was brought to the apostle who asked him about it. He denied that he knew where it was. A Jew came (Tabari says “was brought”) to the apostle and said that he had seen Kinana going round a certain ruin every morning early. When the apostle said to Kinana, ‘Do you know that if we find you have it I shall kill you?’ he said Yes. The apostle gave orders that the ruin was to be excavated and some of the treasure was found. When he asked him about the rest he refused to produce it, so the apostle gave ordrs to al-Zubayr b. al-‘Awwam, ‘Torture him until you extract what he has,’ so he kindled a fire with flint and steel on his chest until he was nearly dead. Then the apostle delivered him to Muhammad b. Maslama and he struck off his head in revenge for his brother Mahmud.
[Ishaq. I (Author), Guillaume. A (Translator). (2002). The Life of Muhammad. (p. 515). Oxford University Press)]
“പ്രവാചകൻ” മുഹമ്മദ് അതിക്രൂരമായി തന്നെ കിനാനയെ പീഡിപ്പിച്ചു എന്നതിന് ഇസ്ലാമിക പണ്ഡിതനും ചരിത്രകാരനുമായ Tabari എഴുതിയ ചരിത്രത്തിലും ഇത് കാണാൻ സാധിക്കും:
Kinanah b. al-Rabi b. al-Huqyaq who had the treasure of B. Nadir was brought to the Messenger of God, who questioned him; but he denied knowing where it was. Then the messenger of God was brought a Jew who said to him, “I have seen Kinanah walk around this ruin every morning.” The Messenger of God said to Kinanah: “What do you say? If we find it in your possession, I will kill you.” “All right,” he answered. The Messenger of God commanded that the ruin should be dug up, and some of the treasure was extracted from it. Then he asked him for the rest of it. Kinanah refused to surrender it; so the Messenger of God gave orders concerning him to al-Zubayr b. al-‘Awwam, saying, “torture him until you root out what he has.” Al-Zubayr kept twirling his firestick in his breast until Kinanah almost expired; then the Messenger of God gave him to Muhammad b. Maslamah, who beheaded him to avenge his brother Mahmud b. Maslamah.”
[Tabari vol. 8, p.123]
“പ്രവാചകൻ” മുഹമ്മദ് അതിക്രൂരമായി തന്നെ കിനാനയെ പീഡിപ്പിച്ചു എന്നത് Sir William Muir എഴുതിയ The Life of Mahomet–ലും കാണാൻ സാധിക്കും:
After this defeat, the fortress of Camuss surrendered, on condition that the inhabitants were free to leave the country, but that they should give up all their property to the conqueror. With the rest, came forth Kinana, chief of the Jews of Kheibar, and his cousin. Mahomet accused them both of keeping back, in contravention of the compact, a portion of their riches, especially the treasures of the Bani Nadhir, which Kinana had obtained as a marriage portion with his wife Safia, the daughter of Huwey who perished in the slaughter of the Bani Coreitza.
“Where are the vessels of gold,” he asked, “which ye used to lend to the people of Mecca?” They protested that they no longer possessed them.
“If ye conceal anything from me,” continued Mahomet, “and should I gain knowledge of it, then your lives and the lives of your families shall be at my disposal.” They answered that it should be so.
A traitorous Jew, having divulged to Mahomet the place in which a part of their wealth was deposited, he sent and fetched it. On the discovery of this attempt at imposition, Kinana was subjected to cruel torture,–“fire being placed upon his breast till his breath had almost departed,”–in the hope that he would confess where the rest of his treasures were concealed. Mahomet then gave command, and the heads of the two chiefs were severed from their bodies.
[Muir, Sir William. (1878). The Life of Mahomet, New Edition. (pp. 390-391) London:Smith, Elder and Co.]
തീയിൽ ചൂടാക്കിയ വാൾമുനയും കത്തി ജ്വലിക്കുന്ന കമ്പും കിനാനയുടെ നെഞ്ചിനെ ചുട്ടു പഴുപ്പിച്ചു. സഹിക്കാൻ പറ്റാത്ത വേദന കൊണ്ട് തന്റെ ജീവന് വേണ്ടി നിഷ്ഫലമായി നിലവിളിച്ചിരുന്ന കിനാനയുടെ ജീവൻ ഏകദേശം മുഴുവനായും നഷ്ടപ്പെടുന്നത് വരെ ഇത് തുടർന്നു. ശേഷം കിനാനയുടെ തല വെട്ടിയെടുത്തു.
വായനക്കാർ ചിന്തിക്കണം:
ആരുടെ മുന്നിൽ വെച്ചാണ് ഇത് നടക്കുന്നത്? മുഹമ്മദ്.
ആരുടെ കല്പന പ്രകാരമാണ് ഇത് സംഭവിക്കുന്നത്? മുഹമ്മദ്.
എന്തിന് വേണ്ടിയാണ് ഒരു മനുഷ്യനെ ക്രൂരമായി മുഹമ്മദ് പീഡിപ്പിച്ചത്? പണത്തിനും സ്വത്തിനും വേണ്ടി.
ഒരു പ്രവാചകൻ കാണിക്കേണ്ട മാതൃകയാണോ ഇത്? തീവ്രവാദി എന്ന പേരാണ് മുഹമ്മദിന് കൂടുതൽ ചേരുക.
ഇങ്ങനെയൊക്കെ ചെയ്തിട്ടും ഖൈബറിലെ ജൂതരെ വെറുതെ വിട്ടോ? ഇല്ല. കരാർ പ്രകാരം അവരെ വെറുതെ വിടാം എന്ന് വാക്ക് കൊടുത്തതായിരുന്നു.
എന്നാൽ അതിന് വിപരീതമായി അവരെകൊണ്ട് പുതിയൊരു കരാറിൽ സമ്മതം മൂളിക്കുകയും ചെയ്തു.
ഇനി നമുക്ക് സഫിയയിലേക്ക് വരാം.
ഇത് കഴിഞ്ഞതിന് ശേഷമാണ് സഫിയയെ മുഹമ്മദിന്റെ മുന്നിലേക്ക് കൊണ്ട് വരുന്നത്.
സഫിയയുടെ കൂടെ സഫിയയുടെ പിതൃവ്യപുത്രിയും മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. അവരെ കൊണ്ട് വരുന്നത് ബിലാലാണ്. ബനു നദീറിന്റെ പടയാളികളുടെ മൃതശരീരങ്ങൾ കെടുക്കുന്ന യുദ്ധഭൂമിയിലൂടെയാണ് ബിലാൽ അവരെ നടത്തിച്ചത്.
നോക്കൂ, എത്ര നിർദ്ദയമായ മനസ്സാണ് ഇവർക്കെല്ലാം.
സഫിയയുടെ പിതൃവ്യപുത്രി കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ കണ്ടപ്പോൾ വാ പൊളിച്ച് ഉറക്കെ ഉച്ചത്തിൽ കരയാൻ തുടങ്ങി.
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്തെന്നാൽ സഫിയ വരുമ്പോൾ, അവർ അവരുടെ ഭർത്താവായ കിനാനയുടെ വെട്ടി മാറ്റപ്പെട്ട തലയും ശിരസ്സ് അറ്റുപോയതും മൃഗീയമായ പീഡനമേറ്റ ശരീരവും കണ്ടിട്ടുണ്ടാവണം.
സഫിയയ്ക്കും പൊട്ടി കരയാൻ തോന്നിയെങ്കിലും അവർ അവരുടെ ധൈര്യവും സംയമനവും കൈവിട്ടില്ല. സഫിയ ഒരു ധീരയായ സ്ത്രീ തന്നെയായിരുന്നു.
മുഹമ്മദിന്റെ മുന്നിൽ ഇവർ രണ്ടുപേരെയും എത്തിച്ചു. സഫിയയുടെ പിതൃവ്യപുത്രിയെ കണ്ട മുഹമ്മദ് പറഞ്ഞത് ഇപ്രകാരമാണ്:
“Take this she-devil away from me.”
“ഈ പിശാചിനെ എന്റെ മുമ്പിൽ നിന്നും കൊണ്ടു പോകു.”
തന്റെ സമുദായത്തിൽ പെട്ടവരുടെ മൃതശരീരങ്ങൾ കണ്ടപ്പോൾ വികാരം അടക്കാൻ പറ്റാതെ വിഷമിച്ചു കരഞ്ഞ സഫിയയുടെ പിതൃവ്യപുത്രിയെയാണ് മുഹമ്മദ് പിശാച് എന്ന് വിളിച്ചത്. എത്ര കടുത്ത, കരുണയുടെ അംശം പോലുമില്ലാത്ത മനുഷ്യനാണ് മുഹമ്മദ്.
എന്നിട്ട് സഫിയയുടെ മുന്നിൽ വലിയ മഹോന്നതൻ ചമഞ്ഞ മുഹമ്മദ് ബിലാലിനോട് ചോദിക്കുന്നു:
“Had you no compassion , Bilal, when you brought two women past their dead husband’s?”
“ഈ രണ്ട് സ്ത്രീകളെ സ്വന്തക്കാരുടെ ശവശരീരങ്ങൾക്ക് മുകളിലൂടെ നടത്തിക്കാൻ, ബിലാലേ, താങ്കൾക്ക് ദയ നഷ്ടപ്പെട്ടുപോയോ?”
എല്ലാം കഴിഞ്ഞു സുന്ദരിയായ, പതിനേഴ് വയസ്സ് മാത്രമുള്ള സഫിയയെ മുമ്പിൽ കിട്ടിയപ്പോൾ കുറ്റമെല്ലാം ബിലാലിന്റെ തലയിലായി.
യുദ്ധതടവുകാരെ നേരത്തെ വീതിച്ചു കൊടുത്തിരുന്നു. അതായത് മുഹമ്മദിന്റെ തീവ്രവാദികളായ ജിഹാദികൾക്ക് സ്ത്രീകളെ വീതിച്ചു കൊടുത്തിരുന്നു. വീതിച്ചു കൊടുത്തു കഴിഞ്ഞാൽ പിന്നെ ലൈംഗികമായി ബന്ധപ്പെടാം. അങ്ങനെ വീതിച്ചു കൊടുത്തപ്പോൾ, സഫിയയെ കിട്ടിയത് ദഹിയ്യതുൽ കൽബി എന്ന മുസ്ലിമിനാണ്.
എന്നാൽ സഫിയയെ കണ്ട മുഹമ്മദ്, സഫിയയെ തന്റെ പിന്നിലേക്ക് ഇരുത്തുകയും സഫിയയെ ഒരു തുണി കൊണ്ട് മറക്കുകയും ചെയ്തു. സഫിയ മുഹമ്മദിന്റേതാണ് എന്ന് തന്റെ കൂടെയുള്ള ജിഹാദികൾ അറിയാനും മനസ്സിലാക്കാനും വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് പറയുന്നത്.
സഫിയയെ വിവാഹം ചെയ്യണം എന്ന അഭിപ്രായം പ്രധാന സ്വഹാബികൾക്ക് എല്ലാം ഉണ്ടായിരുന്നു. സഫിയ ഒരു സുന്ദരിയായ യുവതിയാണെന്നും ബനു നദീറിന്റെയും ഖുറൈസയുടെയും അധികാരമുള്ള കുടുംബത്തിലെ തലവന്റെ മകളും ഭാര്യയുമാണ് എന്നെല്ലാം കാരണങ്ങൾ പറഞ്ഞു കൊണ്ടായിരുന്നു ഇത്.
(2991) Anas said: A beautiful slave-girl fell to Dihyah. The Apostle of Allah purchased her for seven slaves. He then gave her to Umm Sulaim for decorating her and preparing her for marriage. The narrator Hammad said: Safiyyah daughter of Huyayy should pass her waiting period in her (Umm Sulaim’s) house.
(Sunan Abu Dawud, English translation with Explanatory Notes by Prof. Ahmad Hasan [Sh. Muhammad Ashraf Publishers, Booksellers & Exporters; Lahore, Pakistan, 1984], Volume II, Book XIII. Kitab al-Kharaj (Book of Tribute, Spoils & Rulership), Chapter 1109: On the Special Portion of the Prophet Taken Exclusively By Him From The Booty, p. 848)
“Beautiful slave girl” മുഹമ്മദിന്റെ മുന്നിൽ എത്തിപ്പെട്ടപ്പോൾ, “പ്രവാചകൻ” മുഹമ്മദ്, ഒന്നല്ല, രണ്ടല്ല, മറിച്ച് ഏഴ് അടിമകളെ കൊടുത്തിട്ടാണ് സഫിയയെ കരസ്ഥമാക്കിയത്.
അടുത്ത ഹദീസ് വായിക്കാം:
(2989) Anas b. Malik said: We came to Khaibar. When Allah bestowed the conquest of fortress (on us), the beauty of Safiyyah, daughter of Huyayy was mentioned to him (the Prophet). Her husband was killed (in the battle) and she was a bride. The Apostle of Allah chose her for himself. He came out with her till we reached Sadd al-Sahba, where she was purified. So he cohabited with her.
സഫിയയുടെ സൗന്ദര്യത്തെ പറ്റിയും ശരീരഴകിനെ പറ്റിയും മുഹമ്മദിന് നല്ല ബോധ്യമുണ്ടായിരുന്നു. പോരാത്തതിന് സഫിയയ്ക്കു ആകെയുള്ളത് 17 വയസ്സും. അപ്പോൾ പിന്നെ വിട്ടുകൊടുക്കാൻ മുഹമ്മദ് തയ്യാർ ആയിരുന്നില്ല.
ഇനി മറ്റൊരു ഹദീസ് വായിക്കാം:
Narrated Anas bin Malik:
The Prophet (ﷺ) came to Khaibar and when Allah made him victorious and he conquered the town by breaking the enemy’s defense, the beauty of Safiya bint Huyai bin Akhtab was mentioned to him and her husband had been killed while she was a bride. Allah’s Messenger (ﷺ) selected her for himself and he set out in her company till he reached Sadd-ar-Rawha’ where her menses were over and he married her. Then Hais (a kind of meal) was prepared and served on a small leather sheet (used for serving meals). Allah’s Messenger (ﷺ) then said to me, “Inform those who are around you (about the wedding banquet).” So that was the marriage banquet given by Allah’s Messenger (ﷺ) for (his marriage with) Safiya. After that we proceeded to Medina and I saw that Allah’s Messenger (ﷺ) was covering her with a cloak while she was behind him. Then he would sit beside his camel and let Safiya put her feet on his knees to ride (the camel).
(Sahih al-Bukhari 2235)
ഇവിടെയും സഫിയയുടെ സൗന്ദര്യത്തെ പറ്റിയും അംഗലാവണ്യത്തെ പറ്റിയും മുഹമ്മദ് അറിയുകയും അങ്ങനൊരു യുവതിയെ മറ്റാർക്കും കൊടുക്കാതെ താൻ തന്നെ സ്വന്തമാക്കും എന്ന ഉറപ്പിച്ചിരുന്നു.
എന്തൊരു പ്രവാചകൻ!
അങ്ങനെ സഫിയ മുഹമ്മദിന്റെ കൈവശം വന്നപ്പോൾ, സ്വാഭാവികമായും മുഹമ്മദിന് സഫിയയെ വിവാഹം ചെയ്യാൻ തോന്നി. അങ്ങനെ മുഹമ്മദ് അത് സഫിയയോട് അവതരിപ്പിച്ചു.
നമുക്ക് Ibn Sa’d എന്ന Katib al-Waqidi (Waqidi–യുടെ Scribe) എന്നറിയപ്പെടുന്ന പ്രഗൽഭ ഇസ്ലാമിക ചരിത്രകാരന്റെ ഗ്രന്തത്തിൽ നിന്നും അതിനെ പറ്റി വായിക്കാം:
After the Prophet saw Safiya, he decided to marry her. Knowing he could not marry her unless she converted to Islam, he agreed to release her in return for marrying him. “If you do not accept Islam, but prefer to remain Jewish,” Muhammad threatened her “You will join the fate of the rest of your people.” Safiya’s answer was that she had nothing to loose, as all her family had been killed and there was no memory left of them. Therefore, she was willing to convert to Islam.
(Ibn Sa‘d: 8.123).
വ്യക്തമായി പറഞ്ഞാൽ,
മുഹമ്മദിനെ വിവാഹം ചെയ്താൽ സഫിയയെ തടവിൽ നിന്നും മോചിപ്പിക്കാമെന്ന് വാക്ക് കൊടുത്തു. അതായത് മുഹമ്മദിന്റെ അടിമപ്പെണ്ണിൽ നിന്നും മുഹമ്മദിന്റെ ഭാര്യയായി സ്ഥാനക്കയറ്റം സഫിയയ്ക്കു കിട്ടും.
പക്ഷെ അതിന് സഫിയ ഇസ്ലാം സ്വീകരിച്ചു മുസ്ലിം ആവണം.
ഇല്ലെങ്കിൽ മുഹമ്മദ് ഭീഷണിപ്പെടുത്തുന്നത് കാണാൻ സാധിക്കും: Muhammad threatened her.
നിസ്സഹായതയുടെ ഭയാനകമായ അവസ്ഥയിൽ പെട്ടുപോയ സഫിയ പറയുന്നത് കാണാം:
“എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ല. എന്റെ കുടുംബത്തെ മൊത്തം കൊന്നു കളഞ്ഞു. അവരുടെ ഓർമ്മ പോലും എനിക്ക് ഇനി ബാക്കിയില്ല. അതുകൊണ്ട് ഇസ്ലാം സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.”
സ്വന്തം പിതാവിനെ, സഹോദരനെ, ഭർത്താവിനെ, കുടുംബക്കാരെ, നാട്ടുകാരെ കൊന്നു കുഴിച്ചു മൂടിയ മുഹമ്മദിന്റെ മുന്നിൽ വന്നപ്പോൾ, മുഹമ്മദിന്റെ ഭീഷണി സ്വരത്തിലുള്ള താക്കീത് കേട്ടപ്പോൾ, സഫിയ എല്ലാം മറക്കാൻ തയ്യാറായി. കാരണം സഫിയയ്ക്ക് വേറെ വഴിയില്ല. ഗതികെട്ട അവസ്ഥയിൽ ജീവിക്കാൻ വേണ്ടി സഫിയ എല്ലാത്തിനും തയ്യാറായി നിന്നു.
സഫിയ പറഞ്ഞത് ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു:
Safiyah added, “Of all men the Prophet was the one I disliked most, for he had killed my husband, father and brother.”
(Kitab Futuh Al-buldan by Al Baladhuri, Vol 1 p 44–45)
സഫിയ സ്വമനസ്സാലെയാണ് മുഹമ്മദിനെ വിവാഹം ചെയ്തതെന്നും സ്വമനസ്സാലെയാണ് ഇസ്ലാം സ്വീകരിച്ചതെന്നും പറയുന്നവർ എത്ര നീചമായ മനസ്സുള്ളവർ ആയിരിക്കണം.
സഫിയ അതല്ലാതെ എന്തു ചെയ്യും? സഫിയയുടെ കുടുംബത്തിലെ എല്ലാവരെയും കൊന്നു കളഞ്ഞതിന് ശേഷം, അവരെ ഭീഷണിപ്പെടുത്തി ഇസ്ലാം സ്വീകരിപ്പിച്ചു കൊണ്ട് അവരെ വിവാഹം ചെയ്യുന്നു.
അവിടെ കഴിഞ്ഞോ? ഇല്ല.
സഫിയയുടെ മഹർ എന്തായിരുന്നു?
അതാണ് പരിതാപകരം. സഫിയയുടെ മഹർ എന്തായിരുന്നുവെന്നാൽ സഫിയ ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന/ഭോഗിക്കുന്ന ഒരു അടിമയിൽ നിന്നും മുഹമ്മദിന്റെ ഭാര്യയായി എന്നായിരുന്നു. അത് ശെരിവെക്കുന്ന ഹദീസ്:
Thabit asked Anas, “O Abu Hamza! What did the Prophet pay her (as Mahr)?” He said, “Her self was her Mahr for he manumitted her and then married her.”
Anas added, “While on the way, Um Sulaim dressed her for marriage (ceremony) and at night she sent her as a bride to the Prophet.
(Sahih Bukhari 1.367)
എത്ര ആരോചകമായ കാര്യമാണ് എന്ന് ഒരു നിമിഷം ആലോചിച്ചു നോക്കൂ. സഫിയയുടെ സ്വാതന്ത്ര്യം തട്ടിയെടുത്തിന് ശേഷം സഫിയയോട് പറയുന്നു അവരുടെ പരിമിതമായ സ്വാതന്ത്ര്യം ഇതാ ഇനി മുതൽ പുനഃസ്ഥാപിച്ചിരിക്കുന്നു.
എത്ര കഷ്ടമാണ് അവസ്ഥ!
ഇനി ഹദീസ് പ്രകാരം സഫിയയുടെ പേര് പോലും മുഹമ്മദ് തീരുമാനിച്ചതാണ്. അത് ശെരിവെക്കുന്ന ഹദീസ്:
A’ishah said “Safiyyah was called after the word safi (a special portion of the Prophet).”
Sahih (Al-Albani)
Sunan Abi Dawud 2994
സഫിയയുടെ പേര് Zainab എന്നാണ് എന്ന് ചില ഇസ്ലാമിക പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു:
Some scholars hold that her name was Zainab, and she was called Safiyyah as the Prophet took her as his special portion
(‘Awn al-Ma’bud, III, 112).
സ്വന്തം പേര് പോലും മാറ്റപ്പെട്ടു എങ്കിൽ എത്ര ഭയനകമായിരിക്കണം സഫിയയുടെ അവസ്ഥ?
എന്നാൽ സഫിയയുമായി ലൈംഗികമായി ബന്ധപ്പെടാൻ വേണ്ടി മുഹമ്മദ് വിവാഹം കഴിയാൻ വേണ്ടിയൊന്നും കാത്തിരുന്നില്ല എന്നും കാണാം. ഖൈബർ ആക്രമണം കഴിഞ്ഞ്, സഫിയയെ തന്റെ സ്വന്തം വെപ്പാട്ടിയാക്കിയതിന് ശേഷം മുഹമ്മദ് അവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.
“The Prophet had a slight grievance against her for she had refused when the Prophet wanted to have privacy with her at the previous stage (of the journey). At the next halt, the Prophet had privacy with her and spent all night with her. When she was asked by Umm Sulaim, “What did you see in Allah’s Messenger?” She said he was very pleased with her and did not sleep at all but was talking to her all night. He had asked her, ‘Why did you refuse at the first stage when I desired privacy with you?’ She had said, ‘I was afraid for you because of the nearness of the Jews.’
This thing further increased my merit in his eyes.”
(Tabaqat).
സഫിയ ഒരു മനുഷ്യ സ്ത്രീ ആണെന്നും, വെറും 17 വയസ്സ് ആയിട്ടുള്ളു എന്നും,
തന്റെ ഭർത്താവിനെയും കുടുംബത്തെയും നാടിനെയും നാട്ടുകാരെയും നഷ്ടപെട്ട വേദനയിൽ ആയിരിക്കുമെന്നും, ഇവരെയെല്ലാം വധിച്ച അതേ മനുഷ്യൻ തന്നെയാണ് അതിന് മുമ്പ് സഫിയയുടെ പിതാവിനെയും സഹോദരനെയും വധിച്ചതെന്നും, അതുകൊണ്ട് തന്നെ ഇത്രയും നരകതുല്യമായ കാഴ്ചകളും അനുഭവങ്ങളും ചുരുങ്ങിയ കാലം കൊണ്ട് നേരിടേണ്ടി വന്ന സഫിയയുടെ മനസ്സിൽ ഭീതിയും പ്രയാസവുമായിരിക്കും എന്നൊക്കെ മനസ്സിലാക്കാതെ, വെറും 17 വയസ്സായ ഒരു പാവം യുവതിക്ക് ഒന്ന് പൊട്ടി കരയാൻ പോലും സമയം കൊടുക്കാതെ, ഇദ്ദയുടെ സമയം പോലും കൊടുക്കാതെ,
അവളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച, ലൈംഗിക തൃഷ്ണയുടെ അത്യുന്നതങ്ങളിൽ നിൽക്കുന്ന മുഹമ്മദ് എന്തർത്ഥത്തിലാണ് ഒരു പ്രവാചകൻ ആവുന്നത്? എന്തെങ്കിലും പറഞ്ഞുകൊണ്ട് രക്ഷപ്പെടാൻ നോക്കുകയായിരുന്നു സഫിയ. സ്വന്തം ജീവനും ജീവിതത്തിനും വില കല്പിക്കുന്ന ഏതൊരാളും ചെയ്യുന്നതേ സഫിയയും ഇവിടെ ചെയ്തിട്ടുള്ളൂ.
ഔദ്യോഗികമായി മുഹമ്മദിന്റെയും സഫിയയുടെയും വിവാഹം ഖൈബറിനും മദീനയുടെയും ഇടയിലുള്ള ഒരു പ്രദേശത്ത് നടക്കുകയും വിവാഹ സദ്യയും കഴിഞ്ഞ്, സഫിയയെ ലൈംഗികമായി പീഡിപ്പിച്ചു. പീഡനം എന്നല്ലാതെ മധുവിധു എന്ന് വിളിക്കാൻ സാധിക്കില്ലല്ലോ.
സഫിയ തന്റെ ഭാര്യയാണ് എന്ന് വരുത്തി തീർക്കാൻ സഫിയയോട് ഹിജാബ് ധരിക്കാനും മുഹമ്മദ് പറഞ്ഞു. കാരണം കൂടെയുള്ള ജിഹാദികൾക്ക് സംശയമുണ്ടായിരുന്നു: സഫിയ ഭാര്യയാണോ അതോ വെപ്പാട്ടിയാണോ എന്ന്.
വിവാഹത്തിന് ശേഷമുള്ള ആദ്യ “പീഡനം” നടന്നുകൊണ്ടിരിക്കുമ്പോൾ, മുഹമ്മദിന്റെ തമ്പിന് പുറത്തു അബു അയ്യൂബ് കാവൽ നിന്നിരുന്നു. ഹദീസ് വായിക്കാം:
Ibn ‘Umar [al-Waqidi] – Kathir b. Zayd – al-Walid b. Rabah – Abu Hurayrah: While the Prophet was lying with Safiyyah Abu Ayyub stayed the night at his door. When he saw the Prophet in the morning he said “God is the Greatest.”
He had a sword with him; he said to the Prophet, “O Messenger of God, this young woman had just been married, and you killed her father, her brother and her husband, so I did not trust her (not to harm) you.” The Prophet laughed and said “Good”.
(The History of al-Tabari, Volume XXXIX (39), p. 185
സ്വന്തം അനുയായികളായ ജിഹാദികൾക്ക് പോലും സഫിയയെ വിശ്വാസമില്ലായിരുന്നു. കാരണം Tabari പറയുന്ന പോലെ, സ്വന്തം പിതാവിനെയും സഹോദരനെയും ഭർത്താവിനെയും കൊന്നു കളഞ്ഞ ഒരു മനുഷ്യനുമായി ഏതെങ്കിലും ഒരു സ്ത്രീ സ്വമനസ്സാലെ കിടക്ക പങ്കിടുമോ? ഇനി സഫിയ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, അത് സഫിയയുടെ ഗതികേട് കാരണമാണ്. സഫിയയ്ക്ക് വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്.
ഖൈബറിലെ ആക്രമണത്തിന് ശേഷം മുഹമ്മദും ജിഹാദികളും ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോൾ, മട്ടൻ പാകം ചെയ്ത് കൊണ്ടുവന്നത് Zaynab d. al-Harith എന്ന പേരുള്ള സ്ത്രീയായിരുന്നു. ഇവരുടെ ഭർത്താവും പിതാവും പിതൃസഹോദരനും എല്ലാം ഖൈബർ ആക്രമണത്തിൽ വധിക്കപ്പെട്ടു. അതിന് പ്രതികാരമായി Zaynab മുഹമ്മദിനെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു. പക്ഷെ അതിന് മുമ്പ് അത് കഴിച്ച മുഹമ്മദിന്റെ ജിഹാദികളിൽ ഒരാളായ Bishr bin al-Bara കഴിക്കുകയും ശേഷം Bishr മരണപ്പെടുകയും ചെയ്തു. കൂടെ മറ്റു ജിഹാദികളും മരണപ്പെട്ടുവെന്നും പറയുന്നുണ്ട്. പക്ഷെ മുഹമ്മദ് അത് തുപ്പി കളഞ്ഞു.
Then he summoned the woman, and she confessed.
He asked, “What led you to do this?”
She said: “How you have afflicted my people is not hidden from you.”
(Al Tabari, The Events of the Year 7,
p:123–124)
എല്ലാം നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ പ്രതികാരമായിരുന്നു അത്. മുഹമ്മദിനെ കൊല്ലാൻ അല്ലാഹ് ആരെയും സമ്മതിക്കില്ല എന്ന് പറഞ്ഞിട്ടും അവസാന കാലത്ത്, മരണ കിടക്കയിൽ കെടുക്കുന്ന മുഹമ്മദ് പറഞ്ഞത് ഖൈബറിൽ കഴിച്ച വിഷം തന്നെ ഇപ്പോഴും ഭയങ്കരമായി തന്നെ വേദനിപ്പിക്കുന്നു എന്നാണ്.
Narrated ‘Aisha: The Prophet in his ailment in which he died, used to say, “O ‘Aisha! I still feel the pain caused by the food I ate at Khaibar, and at this time, I feel as if my aorta is being cut from that poison.”
(Sahih Bukhari 5:59:713)
മുഹമ്മദിന്റെ മരണ കാരണങ്ങളിൽ ഒന്ന് ഈ വിഷമാണ് എന്നും വായിക്കാൻ സാധിക്കും.
Ishaq–ന്റെ ചരിത്ര ഗ്രന്തത്തിലും ഇത് വായിക്കാൻ സാധിക്കും:
Marwan b. Uthman b. Abu Sa’id b. al-Mu’alla told me: The apostle had said in his illness of which he was to die when Umm Bishr d. al-Bara came to visit him, ‘O Umm Bishr, this is the time in which I feel a deadly pain from what I ate with your brother at Khaybar.’ The Muslims considered that the apostle had died as a martyr in addition to the prophetic office with which God had honoured him.
(The Life of Muhammad, p. 516)
Zaynab–ന് എന്ത് സംഭവിച്ചു എന്നുകൂടി നമുക്ക് വായിക്കാം:
Narrated Abu Salamah: A Jewess presented a roasted sheep to the Messenger of Allah (ﷺ) at Khaybar. He then mentioned the rest of the tradition like that of Jabir (No. 4495).
He said: Then Bashir ibn al-Bara’ ibn Ma’rur al-Ansari died. He sent someone to call on the Jewess, and said to her (when she came): What motivated you to do the work you have done? He then mentioned the rest of the tradition similar to the one mentioned by Jabir (No. 4495).
The Messenger of Allah (ﷺ) then ordered regarding her and she was killed. But he (Abu Salamah) did not mention the matter of cupping.
Hasan Sahih (Al-Albani)
Sunan Abi Dawud 4511
അതെ. നമ്മൾ പ്രതീക്ഷിച്ച പോലെ തന്നെ Zaynab–നെ കൊല്ലാനുള്ള കല്പന മുഹമ്മദ് പുറപ്പെടുവിച്ചു.
ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ഏതൊരു നാട്ടിലെ സ്ത്രീകളും സ്വന്തം കുടുംബത്തെയും നാട്ടുകാരെയും ദ്രോഹിച്ചവരുടെ കൂടെ, പീഡിപിച്ചവരുടെ കൂടെ, കൊന്നു കളഞ്ഞവരുടെ കൂടെ ഒരക്ഷരം മിണ്ടാതെ പ്രതികരിക്കാതെ പാവത്താന്മാരുടെ പോലെ പോവില്ല എന്ന്.
സ്ത്രീകൾക്ക് പ്രത്യേകിച്ചും അറിയാം അവരുടെ പിന്നീടുള്ള ജീവിതം ഏതെങ്കിലും ഒരു ജിഹാദിയുടെ കാൽക്കൽ ആകുമെന്ന്. അവർക്ക് കിടന്നു കൊടുക്കേണ്ടി വരുമെന്ന്. അങ്ങനെ ഒരു പാവയുടെ പോലെ, സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയവരുടെ കാൽക്കൽ വീണുകൊണ്ട് അടിയറവ് പറയാൻ Zaynab ഒരുക്കമായിരുന്നില്ല.
ചില ഇസ്ലാം മത പണ്ഡിതന്മാർ പറയുന്നത് സ്ത്രീകൾ യുദ്ധത്തിൽ ജയിച്ചവരുടെ ലൈംഗിക അടിമകളാവുന്നത് സർവ്വസാധാരണമാണ് എന്ന്.
നിങ്ങൾക്ക് എങ്ങനെയാണ് ഇതെല്ലാം മനസ്സിൽ ഒരു തരി പോലും മനസ്സാക്ഷിക്കുത്ത് ഇല്ലാതെ പറയാൻ സാധിക്കുന്നത്? നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും തരംതാണ രീതിയിൽ ഇതിനെയെല്ലാം ന്യായീകരിക്കാൻ സാധിക്കുന്നത്?
മക്ക കീഴടക്കാനുള്ള അധിനിവേശത്തിൽ,
സ്വന്തം പിതാവിനെ കൊന്നു കളഞ്ഞതിന് ശേഷം മുഹമ്മദ് വിവാഹം ചെയ്ത സ്ത്രീയാണ് Mulaykah bt. Dawud al-Laythiyyah.
According to al-Waqidi: In this year the Messenger of God married Mulaykah bt. Dawud al-Laythiyyah. One of the Prophet’s wives came to Mulaykah and said to her, “Are you not ashamed to marry a man who killed your father?”
She therefore “took refuge [in God]” from him. She was beautiful and young. The Messenger of God separated from her. He had killed her father the day of the conquest of Mecca.
(The History of al-Tabari: The Victory of Islam, Translated by Michael Fishbein, Volume VIII (8), p. 187; underline emphasis ours)
നോക്കണം. മറ്റാരുമല്ല, മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളാണ് വന്ന് Mulaykah–യുടെ അടുത്ത് വന്ന് നിന്റെ പിതാവിനെ വധിച്ച മനുഷ്യനെ വിവാഹം ചെയ്യാൻ നിനക്ക് നാണമില്ലേ എന്ന്. ശേഷം മുഹമ്മദ് അവളുമായി ബന്ധം വേർപ്പെടുത്തി.
അപ്പോൾ ഇതെല്ലാം സർവ്വസാധാരണമാണ് എന്ന് പറയാൻ ഒരു തീവ്രവാദിക്ക് മാത്രമേ സാധിക്കൂ.
തിരിച്ചു സഫിയയിലേക്ക് വരാം.
മുസ്ലീങ്ങളുടെ കൂടെ ജീവിച്ചു തുടങ്ങിയ സഫിയ ഒരുപാട് മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിൽ ചിലത് ഇവിടെ വിവരിക്കാം:
According to Umm Sinan, when the Prophet’s wives saw Safiya, they were amazed by her beauty and started to whisper about her.
“I am afraid,” said Zaynab bint Jahsh to her friends, “that this woman will be with Muhammad more than we will be.”
Juwayriya tried to calm her saying, “Do not worry, she is not the Prophet’s type.”
(Ibn Sa‘d: 8.126)
സഫിയയോട് എതിർപ്പ് തോന്നാനുള്ള ഒരു കാര്യമെന്തെന്നാൽ സഫിയയുടെ സൗന്ദര്യം മുഹമ്മദിന്റെ ഭാര്യമാരുടെ മനസ്സിൽ ഒരു അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സഫിയയുടെ സൗന്ദര്യം കാരണം മുഹമ്മദിന് അവരോട് കൂടുതൽ സ്നേഹം തോന്നുകയും കാണിക്കുകയും ചെയ്യുമോ എന്ന പേടി.
It was important to Muhammad to hear the opinion of the woman he loved more than all others, Aisha. When Muhammad introduced Safiya to Aisha, she turned and went out of the room. Muhammad ran after her and asked her opinion. Aisha answered that Safiya was Jewish.The Prophet was angry at Aisha’s words and told her, “Do not say that she is Jewish, as she has already converted to Islam and is now a good Muslim.”
(Ibn Sa‘d: 8.126)
സഫിയ ഇസ്ലാം സ്വീകരിച്ചുവെന്നും മുസ്ലിമാണ് എന്നും അംഗീകരിക്കാൻ മുഹമ്മദിന്റെ ഭാര്യമാർക്ക് വളരെ പ്രയാസമായിരുന്നു. അതുകൊണ്ട് തന്നെ നിരന്തരം ജൂതസ്ത്രീ എന്ന ശകാരം കേൾക്കേണ്ടി വരുമായിരുന്നു സഫിയയ്ക്ക്.
Most likely Aisha’s response, even though it reminded Muhammad of Safiya’s Jewish origins, was not directed against her personally. It probably was a response given in anger at Muhammad marrying yet another woman. According to Ghassan Ascha, Aisha led the group of wives who had tried to prevent Muhammad from marrying more wives.
(Ascha: 97)
ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം മുഹമ്മദ് ഇനിയും വിവാഹം ചെയ്യുന്നത് ആയിഷയ്ക്കും മുഹമ്മദിന്റെ മറ്റു ഭാര്യമാർക്കും അത്യന്തം ആരോചകമായി തോന്നിയ കാര്യമാണെന്ന്. മുഹമ്മദ് ഇനിയും വിവാഹം ചെയ്യുന്നത് തടയാൻ മുഹമ്മദിന്റെ ഭാര്യമാർ തന്നെ കുറെയേറെ ശ്രമിച്ചിട്ടുണ്ട്. പക്ഷെ മുഹമ്മദിന്റെ ചെവിയിൽ ഇതൊന്നും കയറിയിരുന്നില്ല.
Muhammad’s wife Zaynab bint Jahsh hated Safiya more than his others wives did. The reason was probably the death of Zaynab’s family in the battle of Khaybar, which was fought against the Jews, and Zaynab’s blaming Safiya directly for it.
(Muir: 379).
മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളായ Zaynab–നായിരുന്നു സഫിയയോട് ഏറ്റവും കടുത്ത രൂപത്തിലുള്ള വിരോധവും വെറുപ്പും.
There was once a situation when Zaynab bint Jahsh and Safiyyah went with the Prophet on one of his travels and the camel of Safiyyah fell sick. The Prophet said to Zaynab, “The camel of Safiyyah has fallen sick, what about giving her one of your camels?”
She said, “Never should I give it to such a Jewish woman”.
The Prophet became angry with her and he did not approach her for two months.
(Ahmad, vol. 6, pp. 336-337, Cited in Muhammad Fathi Mus’ad, The Wives of the Prophet Muhammad: Their Strives and Their Lives, p.173)
സഫിയയുടെ ഒട്ടകത്തിന് അസുഖം ബാദിച്ചപ്പോൾ, Zaynab സ്വന്തം ഒട്ടകങ്ങളിൽ ഒന്നിനെ കൊടുക്കാൻ വിസമ്മതിച്ചു. മാത്രമല്ല, ഒരു ജൂതസ്ത്രീക്ക് ഒരിക്കലും കൊടുക്കാൻ തയ്യാറല്ല എന്ന് മുഹമ്മദിന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു.
It is related by Anas that on one occasion, Prophet Mohamed found Safiyah weeping. When he asked her what the matter was, she replied that she heard that Hafsah had disparagingly described her as ‘the daughter of a Jew’.
ഒരുദിവസം സഫിയ കരയുന്നത് കണ്ട മുഹമ്മദ് കാരണം ആരാഞ്ഞപ്പോൾ, സഫിയ പറഞ്ഞു ഹഫ്സ അവരെ ജൂതസ്ത്രീ എന്ന് പറഞ്ഞുകൊണ്ട് ആക്ഷേപിച്ചു. എത്രത്തോളം പീഡനമാണ് സഫിയ എന്ന യുവതി അവരുടെ ജീവിതത്തിൽ അനുഭവിക്കുന്നത്.
Safiyyah established a warm and sympathetic relation with the Prophet’s household. She presented Fatimah az-Zahra’ a gift of jewels expressing her affection to her, and she also gave some of the Prophet’s wives gifts from her jewels that she brought with her from Khaybar.
(Ibn Sa’d, Tabaqat, vol.8, p.100, Cited in Muhammad Fathi Mus’ad, The Wives of the Prophet Muhammad: Their Strives and Their Lives, p.172)
എന്നാൽ സഫിയ അങ്ങനെ ആയിരുന്നില്ല.
ഫാതിമയ്ക്കും മുഹമ്മദിന്റെ ഭാര്യമാർക്കും സഫിയ സമ്മാനങ്ങൾ നൽകിയിരുന്നു. അവരെ കയ്യിലെടുക്കാനും അവരുടെ സ്നേഹവും പ്രീതിയും പിടിച്ചു പറ്റാനും, അതുവഴി തന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടിയുമാണ് സഫിയ ഇതെല്ലാം ചെയ്തത്.
മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ, മുഹമ്മദിന്റെ മറ്റു ഭാര്യമാർ കാണിക്കുന്ന എതിർപ്പും വിരോധവും ക്രോധവും സഫിയയ്ക്ക് തിരിച്ചു കാണിക്കാൻ നിർവ്വാഹമില്ലായിരുന്നു. കാരണം സഫിയയ്ക്ക് അറിയാം എന്തുതന്നെ പ്രകോപനം ഉണ്ടായാലും എല്ലാം സാഹിച്ചുകൊണ്ട് ജീവിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ല എന്ന്.
മാത്രമല്ല സഫിയ മുഹമ്മദിന്റെ സ്നേഹവും അംഗീകാരവും കരുതലും കരസ്ഥമാക്കാൻ ഒരുപാട് പരിശ്രമിച്ചു. അല്ലാതെ സഫിയ എന്തു ചെയ്യും? മുഹമ്മദിന്റെ കുടുംബത്തിൽ പോലും തനിക്കൊരു വിലയുമില്ല എന്ന് മനസ്സിലായപ്പോൾ മുഹമ്മദിനെ സ്നേഹിക്കുക എന്നല്ലാതെ വേറൊരു വഴി സഫിയയ്ക്ക് ഇല്ലായിരുന്നു.
On the eve of his death in 632, when all his wives gathered around his bed, Safiya was the only one who expressed her loyalty to him. She talked about her admiration for him: “I wish that I had what is in you,” she told him, resulting in hostile looks from the rest of his wives.
(al-Salihi: 213)
The wives of the Prophet gathered during his fatal illness and Safiyyah bin Huyay said: “By Allah, O Messenger of Allah, I wish that what is afflicting you had afflicted me (instead).” The wives of the Prophet looked at one another and winked. The Messenger of Allah observed this and said to them: “Rinse your mouths”. They asked him: “Why?” He said: “Because of your winking at one another over what she said; by Allah, she is sincere and truthful.”
(Darussalam, (2004) The Honorable Wives of the Prophet, Darussalam, p.117)
അവസാനത്തെ രണ്ട് സംഭവങ്ങളും മുഹമ്മദിന്റെ മരണം കാത്തു കിടക്കുന്ന സ്ഥലത്താണ് സംഭവിക്കുന്നത്. മുഹമ്മദ് മരിക്കാൻ പോകുന്ന കാലത്ത് പോലും സഫിയയുടെ സ്നേഹം മുഹമ്മദിന്റെ മറ്റു ഭാര്യമാർക്ക് ഒരു തമാശയായിരുന്നു, അല്ലെങ്കിൽ മുഹമ്മദിന്റെ അടുത്ത സഫിയ പ്രദർശിപ്പിക്കുന്ന സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ, മുഹമ്മദിന്റെ ഭാര്യമാർക്ക് വിരോധം തോന്നുമായിരുന്നു. അത്രയും കാലം സഫിയയ്ക്ക് സമാധാനം ലഭിച്ചിട്ടില്ല എന്ന് വേണം കരുതാൻ.
മുഹമ്മദിന്റെ മരണത്തിന് ശേഷമോ?
She still underwent difficulties after the death of the Prophet. Once a slavegirl she owned went to the Amir Al Muminin Umar and asked, “Amir al Muminin! Saiffya loves the Sabbath and maintains ties with the Jews!”
Umar asked Safiyya about that and she said, “I have not loved the Sabbath since Allah replaced it with Friday for me, and I only maintain ties with those Jews to whom I am related by kinship.” She asked her slavegirl what had possessed her to carries lie to Umar and the girl replied, “Shaitan!”
Safiyya said, “Go, you are free.”
