വെളിപാടു കിതാബില്‍ വെട്ടും തിരുത്തും ?
കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന വിശ്വാസത്തെ പരിഹാസ്യമാക്കുന്ന മറ്റൊരു സംഗതിയാണ് നാസിഖ് മന്‍സൂഖ് വാദം. 23 കൊല്ലാക്കാലത്തിനിടയില്‍ അല്ലാഹു തന്റെ…
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക. [33:49]
സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. 47;15
അമുസ്ലിം ഗോത്രങ്ങള്‍ പെട്ടെന്നു തന്നെ ഇസ്ലാമിനു കീഴടങ്ങുന്നതിനിടയാക്കിയത് ക്രൂരവും മനുഷ്യത്വഹീനവുമായ ഇത്തരം നടപടികളായിരുന്നുവെന്നതു ശരി തന്നെയാണ്. യുദ്ധത്തടവുകാരായ സ്ത്രീകളെ വെപ്പാട്ടികളായി ലഭിക്കുമെന്ന പ്രതീക്ഷ ചെറുപ്പക്കാരായ യോദ്ധാക്കളില്‍ ആവേശം ജനിപ്പിച്ചിരുന്നതായി ഇസ്ലാം ചരിത്രം വ്യക്തമാക്കുന്നു. എത്ര സാഹസികമായ യുദ്ധയാത്രകള്‍ക്കും ചെറുപ്പക്കാര്‍ ഉത്സാഹപൂര്‍വ്വം ഇറങ്ങിപ്പുറപ്പെട്ടിരുന്നത് കൊള്ളമുതലും തടവുകാരികളും ലഭിക്കുമെന്ന പ്രലോഭനം മൂലമായിരുന്നു.
തങ്ങളുടെ ലൈംഗികാവയവങ്ങളെ , ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍നിന്നും , കാത്തു സൂക്ഷിക്കുന്നവരും : അപ്പോള്‍ നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാ. എന്നാല്‍ അതിനുമപ്പുറത്തേക്കു കടക്കുവാന്‍ വല്ലവരും ഉദ്ദേശിച്ചാല്‍ അവര്‍ അതിക്രമികള്‍ തന്നെയാണ്.”(23:5-7)
ഉമര്‍ പറയുന്നു: ബനൂ നളീര്‍ ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ വരുമാനം തിരുമേനിയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയായിരുന്നു. തന്റെ ഭാര്യമാരില്‍ ഓരോരുത്തര്‍ക്കും ഓരോ കൊല്ലത്തേക്കു ചെലവിനു വേണ്ടത് അതില്‍നിന്ന് തിരുമേനി കോടുക്കും. ബാക്കിയുള്ളത് ആയുധങ്ങളും യുദ്ധത്തിലേക്കുള്ള മൃഗങ്ങളും ഒരുക്കാനുപയോഗിക്കുകയും ചെയ്യും. [1216]ഉമര്‍ പറയുന്നു: തിരുമേനി ബനൂനളീര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ ഒരു കൊല്ലത്തെ ചെലവിലേക്ക്…
Translation of Sahih Bukhari, Book 52:Fighting for the Cause of Allah (Jihaad) Volume 4, Book 52, Number 41: Narrated Abdullah bin Masud: I asked Allah’s Apostle, “O Allah’s Apostle! What is the best deed?” He replied, “To offer the prayers at their early stated fixed times.” I asked, “What is next in goodness?” He replied,…
ജാബിര്‍ പറയുന്നു: ഒരിക്കല്‍ തിരുമേനി ചോദിച്ചു: “ക അബ്ബ്നു അഷ്രഫിന്റെ കാര്യം ഏറ്റെടുക്കാന്‍ ആരുണ്ട്? അവന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും വല്ലാതെ ഉപദ്രവിക്കുന്നുണ്ട്.” മുഹമ്മദ്ബ്നു മസ്ലമ എഴുന്നേറ്റുനിന്നു പറഞ്ഞു:“ഞാനവനെ കൊല്ലുന്നത് അവിടുന്ന് ഇഷ്ടപ്പെടുന്നുണ്ടോ?” “അതെ”. തിരുമേനി അരുളി. മുഹമ്മദ്ബ്നു മസ്ലമ പറഞ്ഞു: “എങ്കില്‍ ചില സൂത്രവാക്കുകള്‍ പറയാന്‍ അവിടുന്ന് എനിക്ക് അനുവാദം തന്നാലും.”.”അത്തരം വാക്കുകള്‍ നീ പറഞ്ഞു കൊള്ളുക”.-തിരുമേനി അരുളി. അങ്ങനെ മുഹമ്മദ്ബ്നു മസ്ലമ ക അബിന്റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈ മനുഷ്യന്‍ (മുഹമ്മദ്)…
മാതൃകാപരമായ ഉപജീവനമാര്‍ഗ്ഗം! ഉമര്‍ പറയുന്നു: `ബനൂ നളീര്‍` ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ വരുമാനം തിരുമേനിയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയായിരുന്നു. തന്റെ ഭാര്യമാരില്‍ ഓരോരുത്തര്‍ക്കും ഓരോ കൊല്ലത്തേക്കു ചെലവിനു വേണ്ടത് അതില്‍നിന്ന് തിരുമേനി കോടുക്കും. ബാക്കിയുള്ളത് ആയുധങ്ങളും യുദ്ധത്തിലേക്കുള്ള മൃഗങ്ങളും ഒരുക്കാനുപയോഗിക്കുകയും ചെയ്യും. [1216] ഉമര്‍ പറയുന്നു: തിരുമേനി ബനൂനളീര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ…
ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി അരുളി:‘അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല,മുഹമ്മദ് ദൈവദൂതനാണ്,എന്നു സാഷ്യം വഹിക്കുകയും നമസ്കാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ചെയ്യും വരെ മാത്രമേ മനുഷ്യരോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പ്പിച്ചിട്ടുള്ളു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തെയും ധനത്തെയും എന്റെ പിടുത്തത്തില്‍നിന്നു അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ ഇസ്ലാം ചുമത്തിയ ബാധ്യതകളനുസരിച്ച് അവയിന്മേല്‍ കൈ വെക്കാം.അവരുടെ കണക്കുകള്‍ നോക്കേണ്ടത് അല്ലാഹുവിന്റെ ചുമതലയാണ്.’ [സഹീഹുല്‍ ബുഖാരി.ഹദീസ് 24] ഇബ്നു മസ് ഊദില്‍ നിന്നു നിവേദനം: തിരുമേനി അരുളി: ‘മുസ്ലിമിനെ ശകാരിക്കുന്നത്…
കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന വിശ്വാസത്തെ പരിഹാസ്യമാക്കുന്ന മറ്റൊരു സംഗതിയാണ് നാസിഖ് മന്‍സൂഖ് വാദം. 23 കൊല്ലാക്കാലത്തിനിടയില്‍ അല്ലാഹു തന്റെ വെളിപാടുകളെ പലപ്പോഴായി നിരവധി തവണ വെട്ടിത്തിരുത്തി എന്നാണു പറയുന്നത്. ചിലപ്പോള്‍ അതു വര്‍ഷങ്ങള്‍ക്കു ശേഷമാണു ചെയ്തതെങ്കില്‍ മറ്റു ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ തന്നെ മൊഴി മാറ്റിപ്പറഞ്ഞതായും കാണാം. ലോകാവസാനം വരേക്കുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി പ്രപഞ്ചമുണ്ടാക്കും മുമ്പേ മുന്‍ കൂട്ടി തയ്യാറാക്കി വെച്ചതും വള്ളിപുള്ളി കുത്തു കോമ മാറ്റം പാടില്ലാത്തതുമായ ഒരു ദിവ്യവേദഗ്രന്ഥത്തില്‍ ഇങ്ങനെ…
ഉമര്‍ പറഞ്ഞു: “അല്ലാഹു മുഹമ്മദ് നബിയെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക് അല്ലാഹു കുര്‍ ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് അവിടുത്തേക്ക് അല്ലാഹു അയച്ച കുര്‍ ആനില്‍ ഉണ്ടായിരുന്നു.” [ബുഖാരി-2169]ആയിശ പറയുന്നു : “ കല്ലെറിയലിനെ സംബന്ധിച്ചും മുല കുടിയെ സംബന്ധിച്ചുമുള്ള കുര്‍ ആന്‍ വാക്യങ്ങള്‍ എന്റെ കിടക്കയ്ക്കടിയിലാണു സൂക്ഷിച്ചിരുന്നത്. പ്രവാചകന്‍ മരിച്ചു. ഞങ്ങളെല്ലാം ആ ദുഖത്തിലായിരുന്ന സന്ദര്‍ഭത്തില്‍ ആ വാക്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ ആടുകള്‍ തിന്നു പോയി.” [ഇബ്നു മാജ ] കുര്‍…
കുര്‍ ആന്‍ വെളിപാടുകളുടെ ഉറവിടം മുഹമ്മദിന്റെ മനസ്സു മാത്രമായിരുന്നു എന്നതിന് വേണ്ടുവോളം ദൃഷ്ടാന്തങ്ങള്‍ അല്‍ അഹ്സാബ് എന്ന ഈ അധ്യായത്തിലുണ്ട്. അധ്യായത്തിന്റെ പൂര്‍ണമായ വിശകലനം ഇനി വായിക്കുക:-
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നിസ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.