A website exposing Islam through it's Origin

മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി


ഹിറാ ഗുഹയിലെ അനുഭവം:
ആയിശ (റ) നിവേദനം ചെയ്യുന്നു:
“ഹിറാ ഗുഹയിൽ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത്, ദിവ്യസന്ദേശവാഹകനായ മലക്ക് നബിയുടെ അടുക്കൽ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു.
അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്ന് എനിക്ക് അറിയില്ല.’
അപ്പോൾ ആ മലക്ക് എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാൻ വല്ലാതെ വിഷമിച്ചുപോയി.
പിന്നെയും ആ മലക്ക് ‘വായിക്കുക’ എന്ന് ആവർത്തിച്ചു. ഞാൻ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’
അപ്പോൾ രണ്ടാം പ്രാവശ്യവും ആ മലക്ക് എന്നെ പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിട്ടു. ഞാനപ്പോഴും വല്ലാതെ വിഷമിച്ചുപോയി.
വീണ്ടും ആ മലക്ക് എന്നോട് ‘വായിക്കുക’ എന്ന് കൽപിച്ചു.
‘എങ്ങനെയാണ് വായിക്കേണ്ടതെന്ന് എനിക്കറിയുകയില്ല’ (അഥവാ ‘ഞാൻ എന്താണ് വായിക്കേണ്ടത്?’) എന്ന് മറുപടി പറഞ്ഞപ്പോൾ മൂന്നാം പ്രാവശ്യവും എന്നെപ്പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിടുകയും അനന്തരം:
‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ നീ വായിക്കുക; മനുഷ്യനെ അവൻ രക്തക്കട്ടയിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യനെ അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു.”

ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്റെ കഴുത്തിലെ പേശികൾ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികിൽ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ആ ഭയം നിശ്ശേഷം തീരുന്നതുവരെ (ഖദീജ) നബിക്ക് പുതച്ചു കൊടുത്തു.

അനന്തരം നബി പറഞ്ഞു: ‘ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’
തുടർന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാൻ പോകുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു.

ഖദീജ പറഞ്ഞു: ‘ഇല്ല; അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ് സത്യം! അങ്ങയെ അല്ലാഹു ഒരിക്കലും അപമാനിക്കുകയില്ല. അല്ലാഹുവാണെ സത്യം! അങ്ങ് കുടുംബബന്ധം പുലർത്തുകയും, സത്യം പറയുകയും, പരാശ്രയരുടെ ഭാരം ചുമക്കുകയും, അഗതികൾക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യുകയും അതിഥികളെ സത്കരിക്കുകയും ആപത്ത് ബാധിച്ചവരെ സഹായിക്കുകയും ചെയ്യുന്നു.’

ശേഷം ഖദീജ തന്റെ പിതൃവ്യ പുത്രനായ വറഖ ബ്നു നൗഫൽ ബ്നു അസദ് ബ്നു അബ്ദുൽ ഉസ്സായുടെ അടുക്കലേക്ക് നബിയെ കൊണ്ടുപോയി.
വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവനും അറബി ഭാഷ അറിയുന്നവനുമായിരുന്നു. (തന്നിമിത്തം) അദ്ദേഹം അല്ലാഹുവിന്റെ ആഗ്രഹം പോലെ ഇൻജീൽ അറബി ഭാഷയിൽ ധാരാളമായി എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരു വയോവൃദ്ധനും രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടവനുമായിരുന്നു.

ഖദീജ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്റെ വിശേഷങ്ങളൊന്നു കേട്ടാലും.’
ഉടനെ വറഖ നബിയോട് ചോദിച്ചു: ‘എന്റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’
താൻ കണ്ട കാര്യങ്ങൾ എല്ലാം നബി അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.
അപ്പോൾ വറഖത്തു പറഞ്ഞു: ‘ഇത് അല്ലാഹു മൂസയുടെ അടുക്കലേക്ക് അയച്ചിരുന്ന രഹസ്യ സന്ദേശവാഹകനാണ്. നിന്റെ ജനത നിന്നെ ബഹിഷ്കരിക്കുന്ന അവസരത്തിൽ ഞാനൊരു യുവാവായി ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ!’
നബി ചോദിച്ചു: ‘അവർ എന്നെ ബഹിഷ്കരിക്കുമോ?’
വറഖ പറഞ്ഞു: ‘അതെ, നീ കൊണ്ടുവന്നിട്ടുള്ള സന്ദേശവുമായി വന്നിട്ടുള്ള ആരും തന്നെ മർദ്ദനത്തിനു വിധേയരാകാതിരുന്നിട്ടില്ല. ആ കാലഘട്ടത്തിൽ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ നിനക്ക് സർവ്വവിധ പിന്തുണയും നൽകി നിന്നെ ഞാൻ സഹായിക്കുന്നതായിരിക്കും.’

എന്നാൽ അല്പനാളുകൾക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തു. അപ്പോൾ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളിൽ കയറി താഴേക്ക് ചാടി സ്വയം ജീവനൊടുക്കാൻ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങൾ കേൾക്കുകയുണ്ടായി.

ഓരോപ്രാവശ്യവും അദ്ദേഹം താഴേക്ക് ചാടാൻ വേണ്ടി മലയുടെ ഉച്ചിയിലേക്ക് കയറുമ്പോൾ, ജിബ്രീൽ അദ്ദേഹത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടു പറയും: ‘ഓ മുഹമ്മദ്, വാസ്തവമായും താങ്കൾ അല്ലാഹുവിന്റെ സത്യ അപ്പോസ്തലനാണ്.’
ഇത് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം തണുക്കുകയും അദ്ദേഹം താഴേക്കിറങ്ങി വന്നു സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും.
എന്നാൽ വീണ്ടും ദിവ്യവെളിപ്പാടുകൾ കുറച്ചു നാളത്തേക്ക് നിലയ്ക്കുമ്പോൾ അദ്ദേഹം പഴയതുപോലെ ദു:ഖിതനായിത്തീരുകയും മുൻപ് ചെയ്തതുപോലെ ജീവനൊടുക്കാൻ വേണ്ടി മലമുകളിലേക്ക് കയറുകയും ചെയ്യും. പക്ഷെ അദ്ദേഹം മലയുടെ ഉച്ചിയിൽ എത്തുമ്പോൾ ജിബ്രീൽ പ്രത്യക്ഷനാകുകയും മുൻപ് പറഞ്ഞത് ആവർത്തിക്കുകയും ചെയ്യും.”
(സഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ് നമ്പർ 111)


ഖുർആനിലെ ആയത്തുകൾ:
“അതിനാൽ ഈ സന്ദേശത്തിൽ അവർ വിശ്വസിച്ചില്ലെങ്കിൽ അവർ പിന്തിരിഞ്ഞ് പോയതിനെത്തുടർന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ. 18:6)
“അവർ വിശ്വാസികളാകാത്തതിന്റെ പേരില്‍ നീ നിന്റെ ജീവന്‍ നശിപ്പിച്ചേക്കാം.” (സൂറാ. 26:3)

ഇബ്ന് സആദിന്റെ ഗ്രന്ഥത്തിൽ നിന്ന്:
“ഓ ഖദീജാ, ഞാന്‍ പ്രകാശം കാണുകയും ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു, എനിക്ക് ഭ്രാന്ത് പിടിച്ചോ എന്ന് ഞാന്‍ ഭയപ്പെടുന്നു.”
(ഇബ്ന് സാദിന്റെ ‘കിത്താബ് അൽ – തബാഖത്ത് അൽ കബീർ’, S. മൊയ്നുള് ഹഖിന്റെ തർജ്ജമ, പുറം 225)

സൂറാ. 93:3-ലെ “നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” എന്ന ആയത്ത് വെളിപ്പാട് നിലച്ച സമയത്ത് ആത്മഹത്യാ പ്രവണത കാട്ടിയ മുഹമ്മദിനെ ആശ്വസിപ്പിക്കാനുള്ളതാണ്.


ചോദ്യങ്ങൾ:

  1. ആത്മാക്കളെ വിവേചിക്കാനുള്ള ശേഷി മുഹമ്മദിന് ഉണ്ടായിരുന്നില്ല എന്ന് ഈ ഹദീസിൽ നിന്നും തെളിയുന്നു.
    ബൈബിൾ 1 യോഹ. 4:1-ൽ “കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നുള്ളവയോ എന്നു ശോധന ചെയ്വിൻ” എന്നുണ്ട്. ബൈബിൾ വിശ്വാസികൾക്ക് ആത്മാക്കളെ വിവേചിക്കാനുള്ള കഴിവുണ്ട്. എന്നാൽ അല്ലാഹുവിന്റെ പ്രവാചകന് ആത്മാവിനെ വിവേചിക്കാൻ കഴിയാതെ ഒരു ക്രിസ്ത്യാനിയുടെ അടുത്തേക്ക് വരേണ്ടി വരുന്നു. ഇത് മുഹമ്മദിന്റെ പ്രവാചകത്വ അവകാശം തള്ളിക്കളയാൻ പ്രേരിപ്പിക്കുന്നു.
  2. മുഹമ്മദിന്റെ അടുക്കൽ വന്ന മലക്ക് എന്തുകൊണ്ട് തന്റെ പേര് വെളിപ്പെടുത്തിയില്ല? ബൈബിളിൽ ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളിൽ (ദാനി. 8:16, ലൂക്കോ. 1:19) അവൻ തന്റെ പേര് പറയുന്നു. അപരിചിതനായ ആളോട് ആദ്യം പേര് പറയുക എന്നത് സ്വാഭാവികമാണ്. എന്തുകൊണ്ട് ഈ മലക്ക് അങ്ങനെ ചെയ്തില്ല?
  3. വായിക്കാനറിയാത്ത ഒരാളോട് വായിക്കാൻ ആവശ്യപ്പെടുന്നതിൽ നിന്ന് മലക്കിന് മുഹമ്മദിനെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് മനസ്സിലാകുന്നു. സർവ്വജ്ഞാനിയായ സ്രഷ്ടാവിന്റെ ദൂതന് ഇത് യോജിച്ചതാണോ?
  4. വായിക്കാനറിയാത്ത ഒരാളെ ശക്തിയായി ഞെരിച്ചാൽ അയാൾക്ക് വായിക്കാൻ കഴിയുമോ? ഇല്ലെങ്കിൽ, ഈ പ്രവൃത്തിയുടെ ഉദ്ദേശ്യമെന്ത്?
  5. സൂറാ. 33:62 അനുസരിച്ച് അല്ലാഹുവിന്റെ നടപടിക്രമത്തിൽ മാറ്റമില്ല. മുൻ പ്രവാചകന്മാർക്ക് ഇത്തരത്തിൽ മലക്ക് ഞെരിച്ചുകൊണ്ട് വഹ്യ് നൽകിയതായി ഉദാഹരണമുണ്ടോ? ഇല്ലെങ്കിൽ, മുഹമ്മദ് പ്രവാചകത്വത്തിന് അയോഗ്യനാണ്.
  6. ഒന്നും കൊടുക്കാതെ ‘വായിക്കുക’ എന്ന് പറഞ്ഞാൽ വായിക്കാൻ അറിയാവുന്നവർക്ക് പോലും വായിക്കാൻ കഴിയില്ല. നിരക്ഷരനായ മുഹമ്മദ് എന്താണ് വായിക്കേണ്ടത്?
  7. മുഹമ്മദ് അല്ലാഹുവിന്റെ അപ്പോസ്തലനാണെന്ന് ആദ്യ സന്ദർശനത്തിൽ തന്നെ മലക്ക് എന്തുകൊണ്ട് പറഞ്ഞില്ല? അത് പറഞ്ഞിരുന്നെങ്കിൽ മുഹമ്മദിന് ആത്മഹത്യാ ചിന്ത വരുമായിരുന്നില്ല. ബൈബിളിൽ ദൈവം തന്റെ പ്രവാചകന്മാരോട് അത് ആദ്യം തന്നെ പറയുന്നു.
  8. 1 ശമുവേൽ 9:6-9 അനുസരിച്ച് ആളുകൾ സംശയങ്ങൾക്ക് പ്രവാചകന്റെ അടുത്താണ് പോകുന്നത്. എന്നാൽ ഇവിടെ പ്രവാചകൻ തന്റെ സംശയം തീർക്കാൻ മറ്റുള്ളവരുടെ അടുത്ത് പോകുന്നു. ഇത് പ്രവാചകത്വാവകാശത്തിന് എതിരാണ്.
  9. ഖദീജയും വറഖയും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് പ്രവാചകനാണെന്ന് വിശ്വസിച്ചത്. അവർക്ക് എന്ത് ഉറപ്പാണുള്ളത്? അവർ അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇസ്ലാം ഉണ്ടാകുമായിരുന്നില്ല.
  10. തന്റെ പ്രവാചകത്വത്തെക്കുറിച്ച് ഉറപ്പില്ലാത്ത ഒരാൾക്ക് എങ്ങനെ വെളിപ്പാട് ദൈവത്തിൽ നിന്നോ സാത്താനിൽ നിന്നോ ആണെന്ന് തിരിച്ചറിയാൻ കഴിയും?
  11. ആദ്യ ദർശനത്തിന് ശേഷം മുഹമ്മദിന് ‘എനിക്കെന്തോ സംഭവിച്ചു’, ‘ഭ്രാന്ത് പിടിച്ചോ’ എന്ന് ഭയപ്പെട്ടു. പ്രവാചകനായി തിരഞ്ഞെടുക്കപ്പെടുന്ന ആളിന്റെ ചിന്താശേഷിക്ക് തകരാറ് സംഭവിക്കുന്ന പ്രവാചകത്വം എന്താണ്?
  12. സൂറാ. 2:282 അനുസരിച്ച് ഗൗരവമുള്ള കാര്യങ്ങൾക്ക് രണ്ടു സാക്ഷികൾ വേണം. മുഹമ്മദ് മലക്കിനെ കണ്ടതിന് അദ്ദേഹം ഒഴികെ മറ്റൊരു സാക്ഷിയില്ല. അതുകൊണ്ട് മുഹമ്മദ് പ്രവാചക പദവിക്ക് അയോഗ്യനാണ്.
  13. മുഹമ്മദിന് മലക്കിനെ തിരിച്ചറിയാൻ കഴിയാതിരുന്നപ്പോൾ കേട്ടവർക്ക് അത് മനസ്സിലായി. അവർക്ക് എന്ത് അമാനുഷിക കഴിവാണ് ഉണ്ടായിരുന്നത്?
  14. വറഖയും ഖദീജയും മുഹമ്മദിനെക്കാൾ ദൈവിക ജ്ഞാനമുള്ളവരായിരുന്നോ? വറഖ ഭാവി പറയുന്നുണ്ടല്ലോ.
  15. വറഖയുടെ ഭാവി പ്രവചനങ്ങൾ സത്യമായി. ഇത് വറഖയും പ്രവാചകനാണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഖുർആൻ അനുസരിച്ച് ഈസാ നബിക്ക് ശേഷം മുഹമ്മദ് മാത്രമാണ് പ്രവാചകൻ. വറഖയുടെ ജ്ഞാനം സാത്താനിൽ നിന്നുള്ളതാണെങ്കിൽ, മുഹമ്മദ് തന്റെ പ്രവാചകത്വം സ്ഥാപിച്ചത് സാത്താന്യ വെളിപ്പാടിന്റെ അടിസ്ഥാനത്തിലാണ്.
  16. വറഖ മരിച്ചതോടെ ദിവ്യവെളിപ്പാടുകൾ നിലച്ചു. വറഖയായിരുന്നു മുഹമ്മദിന് കാര്യങ്ങൾ പറഞ്ഞുകൊടുത്തിരുന്നത് എന്ന് ഇത് തെളിയിക്കുന്നില്ലേ?
  17. ആദ്യ കൽപന ‘വായിക്കുക’ എന്നായിരുന്നു. 23 വർഷം ജീവിച്ചിട്ടും മുഹമ്മദ് വായിക്കാൻ പഠിച്ചില്ല. അല്ലാഹുവിനെ അനുസരിക്കാൻ താല്പര്യമില്ലാത്ത ആൾ എന്ന് ഇത് കാണിക്കുന്നു. ഇത് അദ്ദേഹത്തിന്റെ പ്രവാചകത്വാവകാശത്തെ തള്ളിക്കളയുന്നു.

Loading...