താഴെ കൊടുത്തിരിക്കുന്ന ലേഖനം ഫോർമാറ്റ് ചെയ്തത്:
മുഹമ്മദ് നബിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം
മുഹമ്മദിന്റെ വാക്കും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഉതകുന്ന ചില ഹദീസുകളാണ് താഴെ കൊടുക്കുന്നത്.
മുഹമ്മദ് പറഞ്ഞത്: നിന്നുകൊണ്ട് കുടിക്കുന്നത് നിരോധിച്ചു
ഹദീസ് 1:
അനസ് (റ) നിവേദനം:
“നബി (സ) നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുണ്ട്.”
(സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പർ 112 (2024)
ഹദീസ് 2:
അനസ് (റ) നബിയിൽ നിന്നും നിവേദനം:
“അവിടുന്ന് മനുഷ്യൻ നിന്നു കുടിക്കുന്നത് നിരോധിച്ചു.”
ഖത്താദ (റ) പറഞ്ഞു: “ഞങ്ങൾ ചോദിച്ചു: ‘ഭക്ഷണം കഴിക്കലോ?’
നബി (സ) പറഞ്ഞു: ‘അത് ഏറ്റവും ചീത്തയും മോശവും ആകുന്നു.’”
(സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പർ 113)
ഹദീസ് 3:
അബു ഗത്ഫാനുൽ മുരിയ്യ് (റ) നിവേദനം:
അബു ഹുറയ്റ (റ) പറയുന്നതായി അദ്ദേഹം കേട്ടു:
“റസൂൽ (സ) പറഞ്ഞു: ‘വല്ലവനും മറന്ന് (നിന്നുകൊണ്ട്) കുടിച്ചാൽ അവൻ ഛർദ്ദിപ്പിക്കട്ടെ.’”
(സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പർ 116 (2026)
ഇതിനും പ്രത്യേക വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ല.
ഒരുത്തൻ അബദ്ധവശാൽ നിന്നുകൊണ്ട് വെള്ളം കുടിച്ചുപോയാൽ അവനതു ഛർദ്ദിപ്പിച്ചുകളയാൻ ബാധ്യസ്ഥനാണ് എന്നാണ് മുഹമ്മദ് പറഞ്ഞത്.
എന്നാൽ മുഹമ്മദ് ചെയ്തത്: നിന്നുകൊണ്ട് കുടിച്ചു
ഹദീസ് 4:
ഇബ്നു അബ്ബാസ് (റ) നിവേദനം:
“ഞാൻ റസൂൽ തിരുമേനിക്ക് അല്പം സംസം വെള്ളം കുടിക്കാൻ കൊടുത്തു. അപ്പോൾ അത് നബി (സ) നിന്നു കുടിച്ചു.”
(സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പർ 117 (2027)
ഹദീസ് 5:
ഇബ്നു അബ്ബാസ് (റ) നിവേദനം:
“നബി (സ) അവിടെയുള്ള ഒരു ബക്കറ്റിൽ നിന്നു സംസം വെള്ളം എടുത്തു നിന്നു കുടിച്ചു.”
(സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പർ 118)
ഹദീസ് 6:
ഇബ്നു അബ്ബാസ് (റ) നിവേദനം:
“നബി (സ) കഅ്ബത്തിന്റെ അടുത്തുവെച്ചു വെള്ളം ആവശ്യപ്പെട്ടു. ഞാൻ സംസം വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ നിന്നുകൊണ്ട് കുടിച്ചു.”
(സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ് നമ്പർ 120)
നിരീക്ഷണം
മുഹമ്മദിന് ദാഹം വന്നപ്പോൾ, അദ്ദേഹം പണ്ട് പറഞ്ഞ സകല കാര്യങ്ങളും മറന്നുപോയി. നിന്ന നില്പിൽത്തന്നെ വെള്ളം കുടിച്ചു ദാഹം തീർത്തതിനുശേഷമാണ് മുഹമ്മദ് പാത്രം താഴെ വച്ചത്!
ചോദ്യം
ഇരട്ടത്താപ്പ് കൈമുതലായുള്ള, ഓന്തിനെപ്പോലെ തരാതരം പോലെ നിറം മാറുന്ന മനുഷ്യനാണ് മുഹമ്മദ് എന്നാരെങ്കിലും ചിന്തിച്ചുപോയാൽ അവരെ കുറ്റപ്പെടുത്താനൊക്കുമോ?
കടപ്പാട്
EA ജബ്ബാർ മാഷ്
