A website exposing Islam through it's Origin

ഖുറാന്റെ രചയിതാവ് ആര് ?


ഖുര്‍ആനിനെയും, ഹദീസുകളെയും വളരെ ശ്രദ്ധാപൂർവ്വം അപഗ്രഥിക്കുയാണെങ്കില്‍ ചില കാര്യങ്ങളില്‍ ചില തീര്‍പ്പുകളില്‍ എത്തിച്ചേരാനാവും. ഒരൊറ്റ വ്യക്തിയോ ഒരു “ദൈവ” അല്ല ഖുറാൻ രചിച്ചതും ക്രോഢീകരിച്ചതും. മറിച്ച്, നിരവധി പേരുടെ കൂട്ടായ പ്രവര്‍ത്തന ഫലമായാണ് അവ ഉരുത്തിരിയുന്നത്. അവ എഴുതിയതും, ഭേദഗതിവരുത്തിയതും, കൂട്ടിചേര്‍ത്തതും, വെട്ടിക്കളഞ്ഞതും വ്യത്യസ്ഥ കക്ഷികളുടെ കൂട്ടായ പ്രയത്‌നത്തിലൂടെയാണ്.

ഉംറുല്‍ ഖൈസ്, സൈദ് ഇബ്‌നു അംറ്, ഹസന്‍ബിന്‍ സാബിത്, സല്‍മാന്‍, ബഹീറ, ഇബ്‌നു ഖുംത, വറഖ, കഅബ് എന്നിവര്‍ അതിൽ കണ്ണികളായ പ്രധാനികളായിരുന്നു. ഖുര്‍ആനില്‍ ഏതാനും ചില വചനങ്ങള്‍ മാത്രമേ മുഹമ്മദ് നേരിട്ട് പ്രസ്താവിച്ചതായി കാണാനാവൂ. ഖുര്‍ആന്‍ “അല്ലാഹു”വിന്റെ വചനങ്ങള്‍ അല്ലെന്ന കാര്യം എന്തായാലും ഉറപ്പാണ്. അല്ലാഹുവിന്റെ വാക്കുകളെന്ന വ്യജേന മുഹമ്മദ് മനുഷ്യര്‍ക്ക് നല്‍കിയത് മനുഷ്യനിര്‍മ്മിതമായ ഒരു ഗ്രന്ഥം തന്നെയാണ്. ഹനിഫിസം എന്ന സിദ്ധാന്തത്തിന്റെ പ്രചാരകനായിരുന്ന സൈദ് ഇബ്‌നു അംറാണ് മുഹമ്മദിനെ വലിയ തോതില്‍ സ്വാധീനിച്ച മറ്റൊരു വ്യക്തി. അദ്ദേഹത്തിന്റെ ഹനിഫിസം രൂപഭേദങ്ങളോടെ ഖുര്‍ആന്‍ എന്ന ഗ്രന്ഥമായും ഇസ്ലമായും അവതരിപ്പിക്കുകയായിരുന്നു മുഹമ്മദ് ചെയ്തത്. ആയതിനാല്‍ കലര്‍പ്പില്ലാത്ത ഒരു പുതിയ മതമല്ല ഇസ്ലാം. അറേബ്യയിലുണ്ടായിരുന്ന ഇതര പുരാതന മതങ്ങളുടെ സ്വധീനവും പങ്കാളിത്വവും ഇസ്ലാം മതത്തിന്റെ രൂപീകരണത്തിന് പശ്ചാത്തലമൊരുക്കിയിരുന്നു.

അക്കാലത്തുണ്ടായിരുന്ന സാബിയനുകളുടെ ആചാരങ്ങളും വിശ്വാസങ്ങളും മുഹമ്മദ് പകര്‍ത്തിയെടുത്തിരുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിലെ നിര്‍ബന്ധ കര്‍മ്മങ്ങളായ അഞ്ചു നേരത്തെ നമസ്‌കാരവും മുപ്പത് ദിവസത്തെ വൃതവും സാബിയനുകളുടെ സംഭാവനയാണ്. ആയതിനാല്‍, മുഹമ്മദിന്റെ കാലഘട്ടത്തിലുണ്ടായ വിവിധ മതങ്ങളില്‍ നിന്നും ചിന്താധാരകളില്‍ നിന്നും കടമെടുത്ത് സമാഹരിച്ച കൃതിയാണ് ഇന്ന് കാണുന്ന ഖുര്‍ആന്‍.

ചുരുക്കി പറഞ്ഞാല്‍, മുഹമ്മദോ അല്ലാഹുമോ അല്ല ഖുര്‍ആന്റെ രചിയിതാക്കള്‍, അതിലെ ഓരോ വരികള്‍ക്കും കഥകള്‍ക്കും വ്യത്യസ്ഥമായ ഉറവിടമാണുള്ളത്. വ്യത്യസ്ഥമായ ചിന്താസരണികളില്‍ നിന്നും പെറുക്കിയെടുത്ത് വ്യത്യസ്ത രചിയിതാക്കളിലൂടെ കൈമാറി വന്നതാണ് ഇന്നത്തെ ഖുര്‍ആന്‍. ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ തുടക്കക്കാരനും ചീഫ് എഡിറ്ററുമായിരുന്നു മുഹമ്മദ്.

ഭൂരിപക്ഷം മുസ്ലീംങ്ങള്‍ക്കും അറിയാത്ത ആ രഹസ്യം ഖുര്‍ആനിന്റെ അകത്ത് തന്നെയുണ്ട്. ഖുര്‍ആന്‍ ദൈവീകമല്ലെന്ന് തെളിയിക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത തെളിവുകള്‍ മുഹമ്മദിന്റെ ജീവിതത്തിലും ഖുര്‍ആനിലുമായി വ്യാപിച്ച് കിടക്കുന്നു. ഖുര്‍ആനിന്റെ പരമാധികാരത്തെ അത് നിരസിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷം കൊണ്ട് ജനങ്ങളിലേക്ക് പടര്‍ത്തിയ ഒരു കള്ളത്തെ അത് തുറന്ന് കാണിക്കുന്നു. ഞാന്‍ ഉറപ്പിച്ച് പറയുന്നു. മുഹമ്മദ് മാത്രമല്ല ഖുര്‍ആന്‍ എന്ന ഗ്രന്ധത്തിന്റെ രചിയിതാവ്. മുഹമ്മദിനെ കൂടാതെ ധാരാളം വ്യക്തികള്‍ അതിന് പിന്നിലുണ്ട്. അവരില്‍ പ്രമുഖരായ ചിലര്‍ ഇവരായിരുന്നു.

ഉംറുല്‍ ഖൈസ് – മുഹമ്മദിന് ജനിക്കുന്നതിന് തൊട്ട് മുമ്പ് മരണപ്പെട്ട പ്രാചീന അറേബ്യന്‍ കവി

സൈദ് ബിന്‍ അംറ് ബിന്‍ നൗഫല്‍- ഹനിഫിസത്തിന്റെ മുഖ്യ പ്രചാരകന്‍

ലബീദ് – മറ്റൊരു അറേബ്യന്‍ കവി

ഹസന്‍ ബിന്‍ തൈബിത് – മുഹമ്മദിന്റെ ഔദ്യേഗിക കവി

പേര്‍ഷ്യക്കാരനായ സല്‍മാന്‍ – മുഹമ്മദിന്റെ വിശ്വസ്തനായ ഉപദേഷ്ടാവ്

ബഹീറ – സൂറിയാനി പള്ളിയിലെ ക്രൈസ്തവ ഗുരുവര്യന്‍

ജാബിര്‍- മുഹമ്മദിന്റെ കൃസ്ത്യാനിയായ അയല്‍വാസി

ഇബ്‌നു ഖുംത – ക്യസ്ത്യന്‍ അടിമ

ഖദീജ – മുഹമ്മദിന്റെ ആദ്യ ഭാര്യ

വറഖ – ഖദീജയുട ബന്ധു

ഉബയ് ബിന്‍ ഖഅബ് – മുഹമ്മദിന്റെ കാര്യദര്‍ശിയും ഖുര്‍ആനിന്റെ ഗ്രന്ധകര്‍ത്താവും

ഇതര കക്ഷികളും സൈദ്ധാന്തികരുമായ മറ്റു ചിലര്‍:

സാബിയന്‍സ് – സാബിയന്‍ ഭാഷ സംസാരിച്ചിരുന്ന അറേബ്യന്‍ ജനത

ആയിഷ – മുഹമ്മദിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭാര്യ

അബ്ദുള്ള ബിന്‍ സാലിം ബിന്‍ ആല്‍ ഹറത്ത് – ഇസ്സാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ ജൂതന്‍

മുഖയറഖ് – ഇസ്സാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ ജൂത പുരോഹിതന്‍

തീര്‍ച്ചയായും ഇവര്‍ക്ക് പുറമേ നമുക്ക് കേട്ട്‌കേള്‍വിയില്ലാത്ത മറ്റു ചില കക്ഷികളും ഖുര്‍ആനിന്റെ രൂപീകരണത്തില്‍ പങ്കാളികളാണ്. മുകളില്‍ കൊടുത്ത ലിസ്റ്റ് തന്നെ ആവശ്യത്തിലേറെയാണെന്നാണ് ഞാന്‍ കരുതുന്നത്. ഖുര്‍ആനിന്റെ രചയിതാക്കളെ സംബന്ധിച്ച് മനസ്സിലാക്കുമ്പോള്‍ മഹമ്മദിന്റെ ജീവിത പശ്ചാത്തലത്തെ കുറിച്ച് അല്‍പം മനസ്സിലാക്കേണ്ടതുണ്ട്.

വിഗ്രഹാരാധനയുടെ മുഹമ്മദിയന്‍ ബാല്യം

മുഹമ്മദിന്റെ മാതാപിതാക്കളായ ആമിനയും അബ്ദുള്ളയും വിഗ്രഹാരാധകരായിരുന്നു എന്നത് ഒരു വസ്തുതയാണ്. മുഹമ്മദിന്റെ കൗമാര കാലം വിഗ്രഹാരാധകരായ മതത്തിൽ തന്നെയായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ നിരവധി ദൈവങ്ങളെ ആരാധിച്ചിരുന്നത് ഇന്നത്തെ മുസ്ലിംങ്ങള്‍ക്ക് അത്ര ദഹിക്കാത്ത കാര്യമാണ്. ഹാഷിം ഇബ്‌നു അല്‍ ഖല്‍ബി മുഹമ്മദിന്റെ വിഗ്രഹരാധന പാരമ്പര്യം അദ്ദേഹത്തിന്റെ ഗ്രന്ധമായ ‘കിതാബുല്‍ അസ്‌നത്തില്‍’ തുറന്ന് കാണിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിലെ പതിനേഴാമത്ത പേജില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു.

ഉസ്സയുടെ വിഗ്രഹത്തെ ചൂണ്ടി കാണിച്ച് കൊണ്ട് നബി തിരുമേനി ഞങ്ങളോട് ഒരിക്കല്‍ പറഞ്ഞു ‘ ജനങ്ങളുടെ മതം പിന്തുടരുന്ന കാലത്ത്, ഉസ്സയ്ക്ക് മുന്നില്‍ വെളുത്ത ആടുകളെ ഞാന്‍ നിവേദിക്കുമായിരുന്നു’.

മുകളിലെ പ്രസ്താവനയില്‍ നിന്നും മുഹമ്മദ് ഖുറൈശികളിലെ ഒരു വിഗ്രഹാരാധകന്‍ ആയിരുന്നെന്ന് വ്യക്തമാണ്. ഖുറൈശികളോടൊപ്പം ചേര്‍ന്ന് വിവിധ ദൈവങ്ങളുടെ സ്തുതിപാഠകനും അല്ലാഹുവിന്റെ മധ്യസ്ഥനായി ഉസ്സ വിഗ്രഹത്തെയും മുഹമ്മദ് കണക്കാക്കിയിരുന്നു. അതേ പേജില്‍ ഹാഷിം ഇബ്‌നു കല്‍ബി എഴുതുന്നു. ലാത്തയും, ഉസ്സയും ‘അല്ലാഹുവിന്റെ പെണ്‍ മക്കളായി’ ഖുറൈശികള്‍ കരുതിയിരുന്നു. ഇതിനെ സംബന്ധിച്ച് ഖുര്‍ആന്‍ 53:19-23 പറയുന്നു.

”ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും

(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?

എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും”. (ഖുറാൻ 53:19-23)

ആ കാലഘട്ടത്തിലെ പ്രശസ്ത അറേബ്യന്‍ കവികളില്‍ ഒരാളായ ഉക്കാസുമായി മുഹമ്മദ് നേരത്തെ ബന്ധം സ്ഥാപിച്ചിരുന്നു. വര്‍ഷാവര്‍ഷം ശവ്വാല്‍ മാസത്തില്‍ നടന്ന് വരുന്ന കവികളുടെ സദസ്സില്‍ മുഹമ്മദ് അദ്ദേഹത്തിന്റെ യൗവന കാലത്ത് മുടങ്ങാതെ പങ്കെടുക്കുമായിരുന്നു. ഇത്തരം കവിയരങ്ങകളില്‍ വമ്പന്‍ കാലാസൃഷ്ടികള്‍ പിറയെടുത്തതായി ചരിത്രം രേഖപ്പെടുത്തുന്നു. ശക്തമായ ഘടനയും, സംപുഷ്ടമായ ആശയവുമടങ്ങുന്ന സ്വതന്ത്രമായ ആവിഷ്‌കാരങ്ങളായിരുന്നു ഇത്തരം സദസ്സുകളില്‍ മുഴങ്ങി കേട്ടത്. സാഹിത്യകാരന്മാരുടയെും പ്രാസംഗികരുടെയും ഈ കൂടിച്ചേരലിന്റെ വെളിച്ചത്തില്‍ ബഹുദൈവരാധനയ്ക്ക് പകരം ജൂതന്മാരും ക്രൈസ്തവരും മുന്നോട്ട് വെക്കുന്ന രീതിയിലുള്ള ഏക ദൈവരാധനയോട് മുഹമ്മദിന് താല്‍പര്യം ജനിച്ചു. ആ കാലഘട്ടത്തില്‍ ‘അല്ലാഹു’ എന്ന ഒരു ദൈവത്തില്‍ മുഹമ്മദിന്റെ സമൂഹം വിശ്വസിച്ച് പോന്നിരുന്നു. എന്നാല്‍ ആ അല്ലാഹുവിന് മധ്യവര്‍ത്തികളായി അവര്‍ മറ്റു ചില ദൈവങ്ങളെയും ആരാധിച്ചു കൊണ്ടിരുന്നു. ആയതിനാല്‍ അത്തരത്തിലുള്ള ഒരു അല്ലാഹുവുമായി മുന്നോട്ട് പോകാന്‍ മുഹമ്മദ് വിമുഖത പ്രകടിചിപ്പിച്ചു. കൂടാതെ, മായാജാലക്കാരും, മന്ത്രവാദികളും, സാത്താന്‍ സേകവകരും അല്ലാഹുവിനെ തന്നെയായിരുന്നു ആത്യന്തിക ദൈവമായി ആരാധിച്ചിരുന്നത്. ആയതിനാല്‍ ആ അല്ലാഹുവിനെ ദൈവമായി കണക്കാക്കാന്‍ മുഹമ്മദിന് ജാള്യത അനുഭവപ്പെട്ടു.

വിഗ്രാഹാരാധന കാലത്ത് ‘റഹ്മാന്‍’ (കാരുണ്യവാന്‍) എന്ന ദെവത്തെ യമനികള്‍ ആരാധിച്ചിരുന്നു. കൂടാതെ ‘അറഹ്മാന്‍’ എന്ന ദൈവത്തെ ജൂതന്മാരുടെ തല്‍മൂദ് ഗ്രന്ധത്തിലും കാണാം. ജൂതന്മാരേയും ബഹുദൈവരാധകരേയും തന്റെ പുതിയ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ അറഹ്മാന്‍ എന്ന ദൈവം തന്നെയായിരിക്കും നല്ലതെന്ന് മുഹമ്മദ് മനസ്സിലാക്കി. തുടര്‍ന്ന്, അറഹ്മാന്റ (കാരുണ്യാവാന്‍) പ്രവാചകനായി മുഹമ്മദ് സ്വയം പ്രഖ്യാപിച്ചു. മുഹമ്മദ് കണ്ടെത്തിയ അറഹ്മാന്‍ യമനികളും ജൂതന്മാരും വിശ്യസിക്കുന്ന അറഹ്മാന്‍ തന്നെയാണോ എന്നുറപ്പിക്കാന്‍ മക്കാവാസികള്‍ മദീന ജൂതന്മാരിലേക്കും യമനിലേക്കും പ്രതിനിധി സംഘങ്ങളെ നിയോഗിച്ചതായി ഇസ്ലാമിക ചരിത്രാകാരനായ ഇബ്‌നു സഅദ് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (Ibn Sa’d, vol.i, pp.189-190)

ഖുര്‍ആന്‍ തുറന്ന മനസ്സോടെ വായിക്കുകയാണെങ്കില്‍, യഥാര്‍ത്ഥ ദൈവത്തെ സംബന്ധിച്ച് അങ്കലാപ്പില്‍ പെട്ട് പോയ മുഹമ്മദ് നബിയെ കാണാന്‍ സാധിക്കും. ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ ഇതു പോലെ ദൈവത്തെ അറഹ്മാന്‍ എന്നും ഇലാഹ് എന്നും അല്ലാഹു എന്നും അഭിസംബോധന ചെയ്യുന്നുണ്ട്.

ഇലാഹ് : 8, 92, 89, 94, 100, 108, 105, 114, 97, 106, 75 (11)

അറഹ്മാന്‍, ഇലാഹ് : 55, 36 (2)

അല്ലാഹു, ഇലാഹ്: 96, 73, 74, 81, 87, 53, 85, 50, 38, 7, 72, 25, 35, 56, 26, 27, 28, 17 (18)

ഇത്തരത്തിലുള്ള പലവിധ ആശയകുഴപ്പങ്ങളില്‍ അകപ്പെട്ട് ഉഴലുന്ന മുഹമ്മദിനെ ദൈവം വഴികാണിച്ചതായി ഖുര്‍ആന്‍ തന്നെ പറയുന്നു. ‘നിന്നെ ‘അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു’ 93:07

‘നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു’ -12:3

‘അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല’ – 42:52

ഇംറുല്‍ ഖൈസ്: (Imrul Qays (501-544)

പുരാതന അറബികള്‍ കവിത അവരുടെ ഒരു വികാരമായി കൊണ്ടു നടന്നു. കവികള്‍ക്ക് ദൈവത്തിന്റെ തെട്ടടുത്ത സ്ഥാനം ആ ജനത വക വെച്ചു നല്‍കി. സമൂഹത്തില്‍ കവികളെ പോലെ സ്വീകാര്യരായി മറ്റാരും തന്നെുയുണ്ടായിരുന്നില്ല. വരണ്ട അറേബ്യന്‍ മണലാരണ്യത്ത്യല്‍ മനസ്സുകളെ തണുപ്പിക്കുന്ന ഒരു കുളിര്‍ കാറ്റു പോലെ കവിതകള്‍ പെയ്തിറങ്ങി. മനസ്സുകളില്‍ കവിത നിറച്ച് അവര്‍ ആഘോഷവും സമാധാനവും സ്വസ്ഥതയും കണ്ടെത്തി. കൂടാതെ, യുദ്ധവേളകള്‍ക്ക് വീര്യം പകരാനും അവര്‍ കവികളെ തന്നെ നിയോയോഗിച്ചു. ആത്മാവിന്റെ ഭക്ഷണമായിരുന്നു അറബികള്‍ക്ക് കവിത. ഉക്കാള ചന്തയില്‍ മല്‍സരത്തിനെത്തുന്ന കവിതകളില്‍ ലക്ഷണമൊത്തവ ഈജിപ്ഷ്യന്‍ പട്ടില്‍ സ്വര്‍ണ്ണമഷി കൊണ്ട് എഴുതി കഅബയുടെ ചുമരില്‍ തൂക്കിയിടുന്നു. ഇങ്ങനെ ഉല്ലേഖനം ചെയ്യപ്പെട്ട കവിതകള്‍ മുഅല്ലഖാത്ത്(കെട്ടതൂക്കപ്പെട്ടവ) എന്നറിയപ്പെട്ടു.

ഹ്യൂഗിന്റെ ഇസ്ലാമിക നിഘണ്ടുവില്‍ ഇവ സംബന്ധിയായ വിവരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കന്നു. ഉത്തരവാദിത്വപെട്ടവരുടെ അനുവാദം ലഭിച്ചാല്‍ മാത്രമേ ഇവ ഇങ്ങനെ പതിക്കാന്‍ അനുവദിച്ചരുന്നുള്ളൂ. ആയതിനാല്‍ അറബി സാഹിത്യമേഖലയിലുള്ളവര്‍ ഇതൊരു വലിയ ബഹുമതിയായ കണക്കാക്കപ്പെട്ടു. സുഹൈര്‍, തുര്‍ഫ, ഇംറുല്‍ ഖൈസ്, അംറ് ബിന്‍ കുല്‍സും, അല്‍ ഹാരിസ്, ആന്‍ട്ര, ലബീദ് തുടങ്ങിവയവരുടെ കവിതകളായിരുന്നു കഅബയുടെ ചുമരില്‍ തൂക്കപ്പെട്ടിരുന്നത്.

ഇവരില്‍ പകരം വെക്കാനില്ലാത്ത അനശ്വരനായ കവിയായിരുന്നു ഉംറുല്‍ ഖൈസ്. അറേബ്യന്‍ കവിതയുടെ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ഒരു അറബ് ഗോത്രത്തിലെ രാജകുമാരനായിരുന്നു ഉംറുല്‍ ഖൈസ് ജനിച്ചത്. രാജപരമ്പരയില്‍ പരമ്പരയില്‍ ജനിച്ചുവെങ്കിലും കവിതയോടുള്ള അമിത ഭ്രമം കാരണം കെട്ടാരത്തില്‍ നിന്നും സ്വന്തം പിതാവ് അയാള്‍ക്ക് ഭ്രഷ്ട് കൽപിച്ചു. വിവേക പൂര്‍ണ്ണമായി ജീവിക്കുന്നതിന് പകരം ബാലിശമായ കാമനകളില്‍ പെട്ട് സംഗീതത്തിനും കവിതയ്ക്കും പിറകെ യാത്ര ചെയ്തതാണ് അയാളില്‍ പിതാവ് കണ്ടെത്തിയ കുറ്റം. കവിതയ്ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട അയാളുടെ തുടര്‍ന്നുള്ള ജീവിതം ഏകാന്തമായിരുന്നു. ആ സമയത്തുണ്ടായ ഒരു യുദ്ധത്തില്‍ തന്റെ ഗോത്രം പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യപ്പെട്ടതറിഞ്ഞ ഖൈസ് തന്റെ കവിതയുമായ് തെരുവുകള്‍ തോറും അലഞ്ഞു നടന്നു. അവസാനം ഖൈസ് കോണ്‍സറ്റാന്‍ഡിനോപ്പിളില്‍ എത്തിപ്പെട്ടു. റോമന്‍ രാജകുമാരിയുടെ ഹൃദയം കവിത കൊണ്ടും സ്‌നേഹം കൊണ്ടും കീഴടക്കിയ ഉംറുല്‍ ഖൈസിനെ റോമന്‍ ഭരണാധികാരി വധശിക്ഷയ്ക്ക് വിധിച്ചു. ഖൈസിന്റെ കവിതകള്‍ അറബികളുടെ ചുണ്ടില്‍ തത്തിക്കളിച്ച ഈ കാലഘട്ടത്തിലാണ് മുഹമ്മദ് ജനിക്കുന്നത്. അറേബ്യ കണ്ട ഏറ്റവും മഹാനായ കവിയായിരുന്നു ഉംറുല്‍ ഖൈസെന്ന് മുഹമ്മദ് പിന്നീട് പറയുകയുണ്ടായി. ഉംറുല്‍ ഖൈസിലുള്ള സ്വാധീനം ഖുര്‍ആനിലെ ചില പ്രാരംഭ സൂക്തങ്ങളില്‍ തെളിഞ്ഞ് കാണാവുന്നതാണ്. ഫാത്തിഹ, സല്‍സല, അല്‍ അസ്വര്‍, അല്‍ ആദിയാത്ത് തുടങ്ങിയ അധ്യായങ്ങള്‍ ആഴത്തിലുള്ള ആത്മീയതയുടെ വിലപ്പെട്ട ഖനികളാണ്.

Sura 99—az-Zalzalah (the Earthquake)
സൽസല:

”ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ – അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം .

ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളുകയും,

അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.

അന്നേ ദിവസം അത് (ഭൂമി) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.

നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.

അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.

അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.

ആര്‍ ഒരു അണുവിന്റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും”
….
Sura103—al-Asr (the Declining Day)
അൽ-അസർ:

”കാലം തന്നെയാണ് സത്യം,

തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ”

W. St. Calir-Tisdall, the author of the famous essay The Origin of Islam (The Origins of the Koran, pp.235-236), by comparing two passages from the Sabaa Mu’allaqat, finds close similarity with the verses from the Qur’an. Some of these verses are:

054.001 The Hour (of Judgment) is nigh, and the moon is cleft asunder.
093.001 By the Glorious Morning Light,

ഇതിനു പുറമേ ഖുര്‍ആനിലെ 54ാം അദ്ധ്യായം സംബന്ധിച്ച ഒരു ചരിത്ര സംഭവം ഇങ്ങനെയാണ്.

‘മികച്ച കവിതാസൃഷ്ടികള്‍ കഅബയുടെ ചുമരില്‍ തൂക്കുന്ന ഒരാചാരം ഞങ്ങളിലുണ്ടായിരുന്നു. അന്ന് ഏഴ് മുഅല്ലക്കത്തുകള്‍ അവിടെ എഴുതി തൂക്കിയിരുന്നു. ഈ കവിതകള്‍ മുഹമ്മദിന്റെ മകള്‍ ഒരിക്കല്‍ പാടുന്നത് ഉംറുല്‍ ഖൈസിന്റെ മകളുടെ ചെവിയിലെത്തുണ്ടായി. അതോടെ ഉംറുല്‍ ഖൈസിന്റെ മകള്‍ വലിയ വായില്‍ നിലവിളിച്ച് കൊണ്ട് പറഞ്ഞു. ‘എന്റെ പിതാവില്‍ നിന്നും മുഹമ്മദ് മോഷ്ടിച്ച വരികളാണിവ. ഇത് ദൈവത്തില്‍ നിന്നും തനിക്ക് ലഭിച്ചതാണെന്നാണ് അയാള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു.’

മുഹമ്മദിന്റെ സമകാലീകരായ ലാബീദിന്റെ ‘ദീവാന്‍’ കവിതകളും ഉംറുല്‍ ഖൈസിന്റെയും മുഅല്ലഖത്തുകളും ഖുര്‍ആനിക് വചനങ്ങളുമായ വലിയ സാമ്യത പുലര്‍ത്തുന്നു. ദീവാനുകളെ ഇന്നത്തെ മുസ്ലീംങ്ങള്‍ ജാഹിലിയ്യ(അന്ധകാരം) കവിതകള്‍ എന്ന് പരിഹസിക്കുന്നു. ഈ ജാഹിലിയ്യ കവിതകളുടെ രൂപവും ഭാവവും പ്രയോഗവും ശൈലിയും ഖുര്‍ആനിനകത്ത് പ്രകടമായി കാണുന്നുണ്ട്. മുഅല്ലഖത്തുകള്‍ അറേബ്യന്‍ ഭാഷയെ തന്നെ സംശുദ്ധീരിച്ചതായി ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാം. ഖുര്‍ആന്‍ ആ കാലഘട്ടത്തില്‍ നില നിന്നിരുന്ന കവികളുടെയും, സാഹിത്യകാരന്മാരുടെയും ഇതര മത-പ്രത്യയശാസ്ത്രങ്ങളുടെയും സംഭാവനയാണ്. മുഹമ്മദ് സ്വര്‍ഗ്ഗരാജ്യത്ത്, ദൈവത്തിന്റ മുന്നിലെത്തുമ്പോള്‍, അയാള്‍ എന്തു മറുപടിയാണ് ഈ പാതകത്തിന് പറയുക? ഖുര്‍ആനില്‍ പ്രത്യക്ഷപ്പെട്ട ഈ വരികളെല്ലാം ഉംറുല്‍ ഖൈസും കൂട്ടരും ഖുര്‍ആനില്‍ നിന്നും എടുത്തതാണെന്നോ? എന്തായാലും ഖുര്‍ആനിലെ ചില വചനങ്ങള്‍ ഖൈസിന്റെ മുഅല്ലകത്തിലും ലബീദിന്റെ ദീവാനുളിളും നിങ്ങള്‍ക്ക് കാണാനാവുന്നതാണ്. സാധാരണ മുസ്ലിംങ്ങള്‍ കരുതുന്നത് അവയൊക്കെ അല്ലാഹുവില്‍ നിന്നും ഉള്ളതാണെന്നാണ്. അപ്പോള്‍ അല്ലാഹു ഉംറുല്‍ ഖൈസില്‍ നിന്നും കോപ്പിയടിച്ചതാണോ ?