A website exposing Islam through it's Origin

വിഗ്രഹാരാധന


വിഗ്രഹാരാധനയും ഇസ്ലാമും: ഹജ്റുൽ അസ്വദിന്റെ പ്രത്യേകതകൾ

ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ, അവർ ഏതു വിഭാഗത്തിൽപ്പെട്ടവരായാലും, ഏറ്റവും അഭിമാനത്തോടെ പറയുന്ന രണ്ട് കാര്യങ്ങളാണ്:

  1. തങ്ങൾ വിഗ്രഹാരാധികൾ അല്ല എന്നത്.
  2. ഇസ്ലാം വിഗ്രഹാരാധനയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നത്.

ഒറ്റ നോട്ടത്തിൽ ഇവർ പറയുന്നത് ശരിയാണെന്ന് നമുക്ക് തോന്നിപ്പോകാം. എന്നാൽ ഇസ്ലാമിക പ്രമാണങ്ങളെ സൂക്ഷ്മമായി നാം പഠിക്കുകയാണെങ്കിൽ, ലോകത്ത് ഇസ്ലാം എന്ന ഒരേയൊരു മതം മാത്രമേ അതിന്റെ അനുയായികളെ വിഗ്രഹാരാധന ചെയ്യുവാൻ നിർബന്ധിക്കുന്നുള്ളൂ എന്ന് കാണാം.

മക്കയിലെ കഅബയിലെ യമാനി മൂലയിൽ സ്ഥിതി ചെയ്യുന്ന ഹജ്റുൽ അസ്വദ് (കറുത്ത കല്ല്) എന്ന കല്ലിനെക്കുറിച്ച് സാധാരണ മുസ്ലീങ്ങൾ പറയാറുള്ളത്:
“അത് വെറും കല്ല് മാത്രമാണ്, അതിന് യാതൊരു പ്രാധാന്യവും പ്രത്യേകതയും ഇസ്ലാമിൽ ഇല്ല” എന്നാണ്.
എന്നാൽ അത് വെറും കല്ലുവെച്ച നുണ മാത്രമാണ്. ഈ കല്ലിന്റെ പ്രാധാന്യവും പ്രത്യേകതയും നമ്മളോട് പറഞ്ഞാൽ നാം അവരെ വിഗ്രഹാരാധികൾ എന്ന് വിളിക്കും എന്നുറപ്പുള്ളതുകൊണ്ട് മാത്രമാണ് ഇവർ ഈ കല്ലുവെച്ച നുണ നമ്മളോട് തട്ടിവിടുന്നത്.

ഈ കല്ലിന്റെ പ്രത്യേകതകൾ ഇസ്ലാമിക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത് നമുക്ക് പരിശോധിക്കാം:


ഹജ്റുൽ അസ്വദിന്റെ പ്രത്യേകതകൾ

  1. സ്വർഗ്ഗത്തിൽ നിന്നുള്ള കല്ല്:
    “ഹജ്റുൽ അസ്വദ് സ്വർഗ്ഗത്തിൽ നിന്ന് ഇറക്കപ്പെട്ടതാണ്. അത് പാലിനേക്കാൾ വെളുത്തതായിരുന്നു. എന്നാൽ ആദം സന്തതികളുടെ പാപങ്ങൾ അതിനെ കറുത്തതാക്കി.”
    (ജാമിഅ് അത്തിർമിദി, വാല്യം 2, പുസ്തകം 4, ഹദീസ് 877; ശൈഖ് അൽബാനി ഇതിനെ സ്വഹീഹ് ആയി വർഗ്ഗീകരിച്ചിട്ടുണ്ട്)
  2. പാപങ്ങൾ ആഗിരണം ചെയ്യുന്നു:
    മുകളിൽ പറഞ്ഞ അതേ ഹദീസ് അനുസരിച്ച്, മനുഷ്യരുടെ പാപങ്ങൾ ആഗിരണം ചെയ്തതുകൊണ്ടാണ് ഇത് കറുത്തതായിത്തീർന്നത്.
  3. പുനരുത്ഥാന ദിനത്തിൽ കണ്ണുകളും നാവും:
    “അല്ലാഹുവാണ് സത്യം! പുനരുത്ഥാന ദിനത്തിൽ അല്ലാഹു ഈ കല്ലിനെ രണ്ടു കണ്ണുകളോടും സംസാരിക്കുന്ന നാവോടും കൂടി ഉയർത്തും. യഥാർത്ഥ വിശ്വാസത്തോടെ അതിനെ തൊട്ടവർക്ക് വേണ്ടി അത് സാക്ഷി നിൽക്കും.”
    (അത്തിർമിദി, വാല്യം 2, പുസ്തകം 4, ഹദീസ് 961; ഇബ്നു മാജ, വാല്യം 4, പുസ്തകം 25, ഹദീസ് 2944)
  4. ഹൃദയങ്ങൾ വിവേചിക്കാനുള്ള ശക്തി:
    ആരാണ് ഹൃദയശുദ്ധിയോടെ ഈ കല്ലിനെ തൊട്ടതെന്ന് അതിന് മനസ്സിലാക്കാനും പ്രസ്താവിക്കാനും കഴിയും.
    (അത്തിർമിദി, 961; ഇബ്നു മാജ, 2944)
  5. പാപപരിഹാര ശക്തി:
    “കറുത്ത കല്ലും യമാനി മൂലയും തൊടുന്നത് പാപങ്ങൾക്ക് പരിഹാരമാണ്.”
    (അത്തിർമിദി, ഹദീസ് 959; അൽഹാകിം ഇതിനെ സ്വഹീഹ് ആയി വർഗ്ഗീകരിച്ചു)
  6. അല്ലാഹുവിന്റെ വലതു കൈ:
    “ഹജ്റുൽ അസ്വദ് അല്ലാഹുവിന്റെ വലതു കൈയാണ്.”
    (ഇബ്നു ഖുതൈബ, തഅ്വീൽ മുഖ്തലിഫ് അൽഹദീഥ്; ഇബ്നു അബ്ബാസിൽ നിന്നുള്ള ഉദ്ധരണി)
    ഇബ്നു ഹജർ ഫത്ഹുൽ ബാരിയിൽ ഇതിനെ “ആലങ്കാരികമായ പ്രയോഗം” എന്ന് വ്യാഖ്യാനിക്കുന്നു. അൽ ഖുർതുബിയും സമാനമായി വ്യാഖ്യാനിക്കുന്നു.

മുഹമ്മദ് നബി കല്ലിനെ ചുംബിച്ചത്

  • സ്വഹീഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദീസ് 667:
    ഉമർ (റ) ഹജറുൽ അസ്വദിനെ ചുംബിച്ചശേഷം പറഞ്ഞു:
    “ഒരു സംശയവുമില്ല, ആർക്കും ഒരു ഗുണമോ ദോഷമോ ചെയ്യാൻ കഴിയാത്ത ഒരു കല്ല് മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്റെ അപ്പോസ്തലൻ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.”
  • സ്വഹീഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദീസ് 673:
    “അല്ലാഹുവിന്റെ അപ്പോസ്തലൻ മക്കയിൽ എത്തിയപ്പോൾ ത്വവാഫ് ചെയ്യുന്നതിനിടയിൽ കറുത്ത കല്ല് ഉള്ള മൂലയിൽ ചുംബിച്ചു. ആദ്യത്തെ മൂന്ന് പ്രദക്ഷിണങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.”
  • സ്വഹീഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദീസ് 675, 676, 677, 679, 680:
    ഇവയിലെല്ലാം മുഹമ്മദ് ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.
  • സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദീസ് 250:
    ഉമർ ഇബ്നു ഖത്താബ് പറഞ്ഞു:
    “അല്ലാഹുവാണേ സത്യം! തീർച്ചയായും ഞാൻ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല. അല്ലാഹുവിന്റെ റസൂൽ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.”
  • സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദീസ് 248, 249, 251, 252:
    ഇവയിലെല്ലാം സമാനമായ നിവേദനങ്ങളുണ്ട്. ഒരു റിവായത്തിൽ ഉമർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.”

ഇമാം ഗസ്സാലിയുടെ ‘ഇഹ്യ്യാ ഉലൂമിദ്ദീൻ’ ഗ്രന്ഥത്തിൽ നിന്ന്

“തീർച്ചയായും വർഷം തോറും ആറു ലക്ഷം ആളുകൾ വീതം പരിശുദ്ധ കഅ്ബയെ ഹജ്ജ് ചെയ്യുമെന്നും, ആളുകളുടെ എണ്ണം കുറവായാൽ അല്ലാഹു മലക്കുകളെ അയച്ചുകൊണ്ട് ആ എണ്ണം പൂർത്തിയാക്കുമെന്നും അവൻ വാഗ്ദത്തം ചെയ്തിട്ടുണ്ട്.
അന്ത്യനാളിൽ കഅ്ബത്തെ വരന്റെ അടുത്തേക്ക് നയിക്കപ്പെടുന്ന വധുവിനെപ്പോലെ (പുതുപ്പെണ്ണ്) കൊണ്ടുവരും. അതിനെ ഹജ്ജ് ചെയ്തിട്ടുള്ള സർവ്വ ജനങ്ങളും അതിന്റെ ചുറ്റുപാടുമുള്ള അതിന്റെ വരികളിൽ പിടിച്ചു നിൽക്കും. പിന്നീട് ആ ജനങ്ങളോടു കൂടി അതിനെ സ്വർഗ്ഗത്തിലേക്ക് അയക്കപ്പെടും എന്ന് നബി (സ) പറഞ്ഞിരിക്കുന്നു.
തീർച്ചയായും ‘ഹജറുൽ അസ്വദ്’ സ്വർഗ്ഗത്തിലെ മാണിക്യങ്ങളിൽ നിന്നുള്ള മാണിക്യമാണ്. അന്ത്യനാളിൽ അതിനെ കൊണ്ടുവരും. അപ്പോൾ അതിനു രണ്ടു കണ്ണും സംസാരിക്കുന്ന നിലയിലുള്ള നാവും ഉണ്ടായിരിക്കും.
യഥാർത്ഥമായ വിശ്വാസത്തിൽ അതിനെ തൊട്ടു ചുംബിച്ചവർക്കെല്ലാം അത് സാക്ഷി നിൽക്കുമെന്ന് ഒരു ഹദീസിൽ വന്നിട്ടുണ്ട്.
നബി (സ) അധികപ്രാവശ്യവും അതിനെ ചുംബിക്കാറുണ്ടായിരുന്നു. നബി (സ) അതിന്മേൽ സുജൂദ് ചെയ്തിട്ടുണ്ടെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.”

ഉമറും അലിയ്യും തമ്മിലുള്ള സംഭാഷണം:
ഉമർ (റ) കല്ലിനെ ചുംബിച്ചശേഷം പറഞ്ഞു:
“തീർച്ചയായും നീ ഉപകാരം ചെയ്യാനോ ഉപദ്രവിക്കുവാനോ കഴിവില്ലാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി (സ) നിന്നെ ചുംബിക്കുന്നതായി ഞാൻ കണ്ടിരുന്നില്ലായെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല.”
എന്നിട്ട് ഉമർ (റ) തന്റെ ശബ്ദം ഉയരുന്നത് വരെ തേങ്ങിക്കരഞ്ഞു. തന്റെ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ അലിയ്യ് (റ) നെ കണ്ടു.
ഉമർ (റ) വിളിച്ചുകൊണ്ട് പറഞ്ഞു: “അബുല്ഹസനേ! ഇത് കണ്ണീർ ചൊരിക്കേണ്ടതും ദുആക്ക് ഉത്തരം ലഭിക്കേണ്ടതുമായ സ്ഥലമാണ്.”
അപ്പോൾ അലിയ്യ് (റ) പറഞ്ഞു: “അമീറുൽ മുഅ്മിനീനേ! ഇത് ഉപകാരം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണ്.”
ഉമർ (റ) ചോദിച്ചു: “അതെങ്ങനെ?”
അലിയ്യ് (റ) പറഞ്ഞു: “തീർച്ചയായും അല്ലാഹു മനുഷ്യ സന്താനങ്ങളിൽ നിന്ന് കരാർ വാങ്ങിയപ്പോൾ അത് എഴുതി വെക്കുകയുണ്ടായി. എന്നിട്ട് ഈ കല്ലിനെക്കൊണ്ട് അതിനെ വിഴുങ്ങിച്ചു. അതിനാൽ ഈ കല്ല് സത്യവിശ്വാസികൾക്ക് അവർ അവരുടെ കരാർ പൂർത്തിയാക്കിയതായും സത്യനിഷേധികൾക്ക് അവർ കരാർ ലംഘിച്ചതായും സാക്ഷി നിൽക്കും.”

ഉപസംഹാരമായി ഇമാം ഗസ്സാലി പറയുന്നു:
“ഹജറുൽ അസ്വദിനെ തൊട്ടുമുത്തുമ്പോൾ ‘അല്ലാഹുവേ! നിന്നെ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തിൽ വിശ്വസിച്ചുകൊണ്ടും, നിന്നോടുള്ള കരാർ നിറവേറ്റിക്കൊണ്ടുമാണ് ഞാൻ ഇതിനെ ചുംബിക്കുന്നത്’ എന്ന് ജനങ്ങൾ പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണ്.
ഹജറുൽ അസ്വദ് അല്ലാഹുവിന്റെ ഭൂമിയിലുള്ള വലതുകൈ ആണെന്നും, മനുഷ്യൻ തന്റെ സഹോദരനുമായി ഹസ്തദാനം ചെയ്യുന്നതുപോലെ അല്ലാഹുവിന്റെ സൃഷ്ടികൾ അതിൽ തൊട്ടുകൊണ്ട് അല്ലാഹുവിനോട് ഹസ്തദാനം ചെയ്യുന്നു എന്നും നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്തിട്ടുണ്ട്.”
(ഇഹ്യ്യാ ഉലൂമിദ്ദീൻ, ഭാഗം 6, പുറം 63-64)


വിശകലനം

ലോകത്തെ ഏറ്റവും വലിയ വിഗ്രഹാരാധകൻ പോലും താൻ ആരാധിക്കുന്ന വിഗ്രഹത്തിന് ഇത്രയധികം ശക്തികളും കഴിവുകളും ഉണ്ടെന്ന് പറയുകയില്ല. അവൻ പോലും പറയാൻ മടിക്കുന്ന അവകാശവാദങ്ങളാണ് ഈ കല്ലിനെക്കുറിച്ച് മുസ്ലീങ്ങൾ അവകാശപ്പെടുന്നത്.

ഈ കല്ലിരിക്കുന്ന കഅബയുടെ നേരെ തിരിഞ്ഞാണ് ദിവസവും അഞ്ച് നേരം മുസ്ലീങ്ങൾ നിസ്കരിക്കുന്നത്. അതായത്, ലോക മുസ്ലീങ്ങളെല്ലാം ഈ കല്ലിനെ ലക്ഷ്യം വെച്ച് നമസ്കരിക്കുന്നവരാണ്.

മാത്രമല്ല, ഇസ്ലാമിൽ നിസ്കാരം നിർബന്ധമായതിനാൽ, ലോകത്ത് ഇസ്ലാം ഒഴികെ വേറെ ഒരു മതത്തിലും നിർബന്ധപൂർവ്വമായ വിഗ്രഹാരാധനയില്ല എന്ന് നമുക്ക് മനസ്സിലാകും.

ഇങ്ങനെയുള്ള മുസ്ലീങ്ങളാണ് നമ്മളോട് പറയുന്നത്: “ഞങ്ങൾ വിഗ്രഹാരാധികൾ അല്ല” എന്ന്!
ഇവർ വിചാരിച്ചത്, ഇവരുടെ പ്രാമാണ ഗ്രന്ഥങ്ങൾ ഒന്നും നമ്മൾ വായിച്ചു നോക്കുകയില്ല എന്നായിരിക്കും!

Loading...