മാതൃകാപരമായ ഉപജീവനമാര്‍ഗ്ഗം!
ഉമര്‍ പറയുന്നു: ബനൂ നളീര്‍ ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ വരുമാനം തിരുമേനിയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയായിരുന്നു. തന്റെ ഭാര്യമാരില്‍ ഓരോരുത്തര്‍ക്കും ഓരോ കൊല്ലത്തേക്കു ചെലവിനു വേണ്ടത് അതില്‍നിന്ന് തിരുമേനി കോടുക്കും. ബാക്കിയുള്ളത് ആയുധങ്ങളും യുദ്ധത്തിലേക്കുള്ള മൃഗങ്ങളും ഒരുക്കാനുപയോഗിക്കുകയും ചെയ്യും. [1216]ഉമര്‍ പറയുന്നു: തിരുമേനി ബനൂനളീര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ ഒരു കൊല്ലത്തെ ചെലവിലേക്ക്…